Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]
സ്റ്റിച്ച്.... ചിലപ്പോൾ ഹെഡ് ലൈറ്റിന്റെ ഗ്ലാസ് പീസ് കാണാൻ സാധ്യതയുണ്ട്..... തല്കാലം അത്രേയുള്ളൂ...."
അവൻ അവിടെ നിന്നും എഴുന്നേറ്റ് ബൈക്കിനടുത്തേക്ക് നടന്നു.... വീണ്ടും എന്തോ ഓർത്തത് പോലെ തിരിഞ്ഞു നിന്നു"നീ എന്റെ പെണ്ണിനെ പറ്റി എന്തെങ്കിലും പറയുന്നതിനും എന്റെ നട്ടെല്ലിന്റെ ബലം അളക്കുന്നതിനും മുൻപ് എന്നെ പറ്റി ഒന്ന് അറിയാൻ നോക്കണമായിരുന്നു.... സാരമില്ല.... വഴിയേ അറിയാം.... ഞാൻ ഇവിടൊക്കെ തന്നെ കാണും... നമ്മുക്ക് വീണ്ടും കാണാം.... "
ഒരു വലിയ ഇരമ്പലോടെ ബൈക്ക് രാജുവിനെ കടന്നു പോയി.... രാജുവിന്റെ കൂട്ടാളി അവനെ വന്ന് താങ്ങി എഴുന്നേൽപ്പിച്ചു....
" ചെക്കൻ കരാട്ടെയാണെന്ന് തോന്നുന്നു.... അല്ലെ മുതലാളി.... "
രാജു അയാളെ രൂക്ഷമായി നോക്കിയപ്പോൾ അയാൾ തല താഴ്ത്തി....
അമൽ വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് ഇന്ദു നിൽക്കുന്നുണ്ടായിരുന്നു...... അവനെ കണ്ടപ്പോൾ അവൾ മുറ്റത്തേക്ക് ഓടി വന്നു.....
" അയ്യോ..... എന്ത് പറ്റി അമലേട്ടാ... ദേഹത്ത് അപ്പിടി ചെളിയാണല്ലോ.... കൈ മുറിഞ്ഞിരിക്കുന്നു.... എന്താ പറ്റിയെ... "
അവന്റെ ഷർട്ടിലെ ചെളി കൈകൊണ്ടു തട്ടി കളഞ്ഞു കൊണ്ട് അവൾ ചോദിച്ചു.... ആ വാക്കുകളിലുണ്ടായിരുന്നു അവളുടെ വേദന....
" അത്.... ഒന്നുല്ല.... വരുന്ന വഴിക്ക് ബൈക്കിന്ന് ഒന്ന് വീണു... വല്യ കുഴപ്പം ഒന്നൂല്ല.... "
അവൻ അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു....
" കുഴപ്പം ഇല്ലാഞ്ഞിട്ടാണോ ഇങ്ങനെ ചോര വരുന്നത്.... വാ... നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം.... "
" ഹോസ്പിറ്റലിലോ.... എന്തിന്.... നമ്മുക്ക് ഒന്ന് കഴുകി എന്തെങ്കിലും മരുന്ന് വയ്ക്കാം... അതിനുള്ള മുറിവേ ഉള്ളു.... ഞാനെ പോയി കുളിച്ച് ഡ്രസ്സ് മാറിയിട്ട് വരാം....."
ഇന്ദുവിന് എന്തെങ്കിലും
💬 Comments
View all comments