0%

Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]

Author : Kambikathakal Read All Parts 1K
പറയാൻ അവസരം കൊടുക്കാതെ അവൻ വേഗം അകത്തേക്ക് കയറി പോയി... കുളിച്ചു വന്നപ്പോളേക്കും മുറിവിൽ വയ്ക്കാൻ എന്തോ പച്ചമരുന്ന് അവൾ അരച്ചു കൊണ്ടുവന്നിരുന്നു.... മുറിവിൽ മരുന്ന് വച്ചു കെട്ടി കൊടുത്തു കഴിഞ്ഞാണ് കാലിലെ മുടന്ത് അവൾ ശ്രദ്ധിക്കുന്നത്.... അവൾ തന്നെ കാലിൽ തൈലവും ഇട്ടു കൊടുത്തു.... ഇതിനിടയ്ക്ക് ഒന്നും അവൾ അവന്റെ മുഖത്തേക്ക് നോക്കുകയോ അധികം സംസാരിക്കുകയോ ചെയ്തിരുന്നില്ല.... അവളുടെ മുഖത്തു നിന്നും ദേഷ്യം വായിക്കിച്ചെടുക്കാമായിരുന്നു.... " അതേ.... ഇയാൾ എന്താണ് ഒന്നും മിണ്ടാത്തത്.... ദേഷ്യമാണോ....? " അവന്റെ ചോദ്യത്തിന് മറുപടിയായി അവൾ കാൽ ഒന്ന് അമർത്തി തിരുമ്മി... വേദനകൊണ്ട് അവൻ കാല് വലിച്ചു.... അപ്പോൾ അവളുടെ മുഖത്ത് വന്ന പുഞ്ചിരി അവൻ കാണാതിരിക്കാൻ അവൾ വിഫലമായ ഒരു ശ്രമം നടത്തി.... " കൊല്ലാതെ പെണ്ണേ.... " ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞപ്പോൾ അവളും ഒരു ചിരിയോടെ അവിടെ നിന്നും എഴുന്നേറ്റു പോയി.... പിന്നെ കുറേ നേരം അമൽ അവിടെ ഒറ്റയ്ക്കായിരുന്നു.... ഇടയ്ക്ക് അച്ഛനും അമ്മയും വന്ന് കാര്യങ്ങൾ അന്വേഷിച്ചിട്ട് അവരവരുടെ ജോലികളിലേക്ക് തിരിഞ്ഞു..... കുറേ നേരം അവിടെ ഇരുന്ന് മടുത്തപ്പോൾ അവൻ പതിയെ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങി..... വഴിയിലെങ്ങും ആരും ഉണ്ടായിരുന്നില്ല..... വഴിക്കപ്പുറം നോക്കെത്താ ദൂരത്തോളം പച്ച വിരിച്ച നെല്പാടങ്ങളാണ്.... ആ കാഴ്ച അവന്റെ മനസ്സിനെ കുളിരണിയിച്ചു.... അന്നത്തെ ദിവസത്തെ ഓർത്തുള്ള അവന്റെ ടെൻഷൻ കുറച്ചു കുറഞ്ഞു.... അവൻ മുണ്ടും മടക്കി കുത്തി പാടവരമ്പിലൂടെ നടന്നു.... ചെറുതായിട്ട് മഴ ചാറ്റലുണ്ടായിരുന്നു.... പെട്ടന്ന് എന്തോ ഒന്ന് അവന്റെ കാലിലൂടെ ഇഴഞ്ഞു പോകുന്നത് പോലെ തോന്നി.... പെട്ടന്ന്

💬 Comments

View all comments