Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]
കാൽ വലിച്ചു മാറ്റാൻ ശ്രമിച്ചതും കാൽ ചെറിയ കുഴിയിലേക്ക് വീണ് ഒന്നുകൂടി മടുത്തു....
അസഹ്യമായ വേദന.... അവൻ നാലുപാടും നോക്കി സഹായത്തിനായി ആരെയും കണ്ടില്ല..... കാൽ അനക്കാൻ ആകാതെ കുറച്ചു സമയം കൂടി അവൻ അതേ ഇരിപ്പ് ഇരുന്നു.... അതിനു ശേഷം പതിയെ കാൽ വലിച്ച് വലിച്ച് അവൻ അടുത്തുള്ള ഓലപ്പുരയിലേക്ക് കയറി.... അവിടെയുള്ള കയറുവരിഞ്ഞ കട്ടിലിൽ അവൻ കാൽ നീട്ടി വച്ചിരുന്നു..... പതിയെ തടവുമ്പോളും സഹിക്കാൻ പറ്റാത്ത വേദന... അവിടെ നിന്നും എഴുന്നേറ്റു പോകാൻ പറ്റില്ലന്ന് അവന് ഉറപ്പായി.... എന്തെങ്കിലും ഒരു സഹായത്തിനായി അവൻ ചുറ്റും പരതി.... അവസാനം അവന്റെ കൈയിൽ കിട്ടിയത് ചാരായക്കുപ്പിയാണ്....
"ദേവന്മാർ പോലും ഉപയോഗച്ചിരുന്ന ആത്യന്തികമായ വേദന സംഹാരിയല്ലേ.... ഒന്ന് കുടിച്ച് നോക്കുന്നതിൽ തെറ്റുണ്ടോ??..."
വേദനയ്ക്കിടയിലും അവൻ ആ കുപ്പിയിൽ നോക്കി പറഞ്ഞു...
" യേ... തെറ്റുണ്ടാകില്ല.... ഇനി എന്തെങ്കിലും പ്രശ്നമാകുമോ... "
അവൻ സ്വയം ചോദിച്ചു....
അവസാനം മദ്യം തന്നെ വിജയിച്ചു..... അടപ്പ് തുറന്ന് ഒരു കവിൾ വായിലേക്ക് കമത്തി.... ഒരു തീ ഗോളം ഉള്ളിലൂടെ പോകുന്നത് പോലെ അവൻ തോന്നി.... ചുമയ്ക്കുകയും ശ്വാസം മുട്ടുകയും ചെയ്തു.... എങ്കിലും അവസാനം വേദനയ്ക്ക് അൽപ്പം ആശ്വാസം കിട്ടിയത് പോലെ അവന് തോന്നി.... അങ്ങനെ പതിയെ പതിയെ ഒരു കുപ്പി മുഴുവൻ കുടിച്ച് അവൻ കട്ടിലിലേക്ക് വീണു....
സുന്ദരമായ ഒരു ദ്വീപ്.... തിരമാലകൾ തീരത്തെ ചുംബിച്ചുകൊണ്ടിരിക്കുന്നു.... തിരയോളങ്ങളുടെ ശബ്ദം കേട്ട് അവൻ പതിയെ കണ്ണു തുറന്നു.... നോക്കെത്താ ദൂരമുള്ള മണൽ പരപ്പിൽ കിടക്കുകയായിരുന്നു അവൻ.... ചാടി എഴുന്നേറ്റ് ദേഹത്തു പറ്റിയ പൂഴിമണ്ണെല്ലാം തട്ടി
💬 Comments
View all comments