Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]
കുടഞ്ഞു കളഞ്ഞു.... ചുറ്റും ആരെയും കാണുന്നില്ല.... കുറ്റിക്കാടുകൾ മാത്രം പരിഭ്രാന്തനായി അവൻ എങ്ങോട്ടെന്നില്ലാതെ ഓടി.... അവസാനം ഒരു പാറക്കല്ലിൽ തട്ടി പൂഴി മണ്ണിലേക്ക് വീണു.... വീണ്ടും ഒരു വിധം അവൻ എഴുന്നേറ്റു.... എവിടെനിന്നോ ഒരു സ്ത്രീ ശബ്ദം.... അവൻ ചുറ്റും നോക്കി.... ഒരു സ്ത്രീ ഏതോ മരച്ചുവട്ടിലെ പാറപുറത്ത് ഇരിക്കുന്നു.... അവൻ അങ്ങോട്ടേക്ക് ഓടി ..... നിലാവിന്റെ വെളിച്ചത്തിൽ അവൻ ആ സ്ത്രീ രൂപത്തെ കണ്ടു.... അതേ അതൊരു മത്സ്യകന്യകയാണ്.... ആ കരിനീലകണ്ണുകൾ അവനെ വശീകരിക്കുന്നു....
' എന്നെ പ്രാപിക്കു....ഞാൻ നിന്റേതാണ്.... നിന്റേത് മാത്രം... '
മത്സ്യകന്യക അവനോടു മൊഴിഞ്ഞു....
സമയം കടന്നു പോയി.... ദിഗന്തങ്ങൾ പൊട്ടുമാറ് ആകാശം നിലവിളിച്ചു.... പേമാരി പെയ്തു വീണു..... അവൻ ചാടി എഴുന്നേറ്റു..... ഇപ്പോൾ മത്സ്യകന്യക കൂടെയില്ല..... തിരമാലകൾ ഉയർന്നു പൊങ്ങുന്നു.... ഒരു ദാവണിക്കാരി പെൺകുട്ടി മഴ നനഞ്ഞ് സമുദ്രത്തിൽ നോക്കി നിൽക്കുന്നു..... ഇന്ദു.... അവൻ അലറിക്കൊണ്ട് അങ്ങോട്ടേക്ക് ഓടി ചെന്നു.... അടുക്കും തോറും അവൾ അകന്നുകൊണ്ടിരിക്കുന്നു.... വീണ്ടും വീണ്ടും അവൻ ഓടി.... അവസാനം ഒരു മിന്നൽ പിണർ അവളെയും ചാമ്പലാക്കി കടന്നുപോയി....
"ഇന്ദൂ....."
അലറിക്കൊണ്ട് അവൻ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു.... താൻ എവിടെയാണ് എന്താണ് എന്ന് മനസ്സിലാക്കാൻ അവന് കുറച്ചു സമയം വേണ്ടി വന്നു .... കൈയിലെ ചാരായക്കുപ്പി നിലത്തേക്ക് ഇട്ട് അവൻ ദേഹത്തു തൊട്ടു നോക്കി.... മൊത്തം നനഞ്ഞിരിക്കുന്നു.... രണ്ടും കൈയും കൊണ്ട് കണ്ണ് തിരുമി നോക്കിയപ്പോൾ മുൻപിൽ ഇന്ദു.....
അവളും ആകെ നനഞ്ഞിട്ടുണ്ട്.... മുടി വാരിക്കെട്ടി വച്ചിരിക്കുന്നു.... ധാവണിയുടെ തുമ്പ് ഇടുപ്പിൽ ചുറ്റി വച്ച് രണ്ടു
💬 Comments
View all comments