0%

Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]

Author : Kambikathakal Read All Parts 1K
ഉറപ്പിക്കണ്ടേ.... " കള്ളുകുടിക്കാൻ തോന്നിയ സമയത്തെ പഴിച്ചുകൊണ്ട് അവൻ കുളിക്കാൻ കയറി.... അമലും അരവിന്ദും കൂടി കാര്യങ്ങൾ എല്ലാം തന്മയത്വത്തോടെ അച്ഛനെയും അമ്മയെയും അറിയിച്ചു..... അവർക്ക് അത് സന്തോഷമുള്ള കാര്യമായിരുന്നു....
ഇന്ദുവും അമലും നല്ല ചേർച്ചയാണെന്ന് അവർക്ക് നേരത്തെ തോന്നിയിരുന്നു.... പക്ഷെ അത് അമൽ എങ്ങനെ എടുക്കും എന്നുള്ള വിഷമം കൊണ്ടാണ് അവർ ഒന്നും പറയാതിരുന്നത്.... എല്ലാം അറിഞ്ഞുകൊണ്ടു ഇന്ദുവിനെ സ്നേഹിച്ച അമലിനോട് അവരുടെ സ്നേഹം ഇരട്ടിച്ചു.... അവർക്ക് ആകെ തോന്നിയ വിഷമം അമലിന്റെ വീട്ടുകാർ പ്രശ്നം ഉണ്ടാക്കും എന്നുള്ളതായിരുന്നു.... ഇന്ദുവിന്റെ കല്യാണം വലിയ രീതിയിൽ നടത്തുന്നത് അവർ സ്വപ്നം കണ്ടിരുന്നു.... പക്ഷെ അതൊന്നും അവർക്ക് അപ്പോൾ ഉണ്ടായ സന്തോഷത്തെ അകറ്റാൻ പ്രാപ്തമുള്ളതായിരുന്നില്ല.... എല്ലാവരും ഇന്ദുവിന്റെ വരവിനായി ഉമ്മറത്തു തന്നെ കാത്തിരുന്നു.... മാനം കറുത്തു.... അടുത്ത മഴ വീണ്ടും തുടങ്ങി.... ഇന്ദു വരാനുള്ള സമയം കഴിഞ്ഞുപോയിട്ടും അവളെ കണ്ടില്ല.... സമയം വീണ്ടും കടന്നു പോയി.... മഴ വീണ്ടും കരുത്തു പ്രാപിച്ചുകൊണ്ടിരുന്നു..... വരാനുള്ള സമയം കഴിഞ്ഞു മണിക്കൂറുകൾ വീണ്ടും കടന്നു പോയിട്ടും അവളെ കാണാത്തത് എല്ലാവരിലും ആശങ്ക സൃഷ്ടിച്ചു..... അമ്മ പേടിച്ചു കരയുമെന്ന അവസ്ഥയിലെത്തി.... ഇനിയും കാത്ത് നിൽക്കുന്നത് ബുദ്ധിമോശമാണെന്ന് തോന്നിയ അമലും അരവിന്ദും മഴയെ വക വയ്ക്കാതെ ബൈക്കുമെടുത്ത് പുറത്തേക്ക് ഇറങ്ങി.... അവർ പടിപ്പുര കടക്കുന്നതിന് മുൻപ് ഇന്ദു വീട്ടു മുറ്റത്തേക്ക് നടന്നു വന്നു.... "അയ്യോ മോളെ.... നിനക്ക് എന്തുപറ്റി.... കരഞ്ഞുകൊണ്ട് അമ്മ അവളെ കെട്ടിപിടിച്ചു.... അവളാകെ നനഞ്ഞിരുന്നു.... വസ്ത്രത്തിൽ മൊത്തം ചെളി പറ്റി പിടിച്ചു കിടന്നിരുന്നു... നെറ്റിയിലും കൈ മുട്ടിലുമായി മുറിവുകൾ.... അമ്മയുടെ മുറവിളി കൂടുതൽ

💬 Comments

View all comments