0%

Chapter Title : അനുവിന്റെ ഔട്ടര്‍കോഴ്സ് [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 12.8K

ചേട്ടായി എന്താ ഈ പറഞ്ഞുവരുന്നേ ?''

'' നിന്റെയീ റിലേഷനിൽ എനിക്കൊരു വിഷമവുമില്ല .. ഇല്ലന്ന് മാത്രമല്ല .. സന്തോഷമേ ഉള്ളൂ . പിന്നെ ... നിനക്കിഷ്ടമില്ലേൽ നമുക്ക് വൈകിട്ട് മറ്റെവിടെലും റൂം നോക്കാം . നിങ്ങളൊത്തിരി ആയില്ലേ കണ്ടിട്ട് .. മനസു തുറന്ന് ഒന്ന് സംസാരിക്ക് ... അവനും നിനക്കുമത് ഒത്തിരി ആശ്വാസം ആകും ... മാത്രമല്ല നിന്റെ ഈ കുറ്റബോധവും മാറും '''

'' ചേട്ടായീ .... ''' അനു വിഷമത്തോടെ അവനെ നോക്കി

അപ്പോഴക്കും ഒരു ചെറുകുന്നിറങ്ങി ആൽബിയുടെ വണ്ടിയൊരു കല്ല് പാകിയ വഴിയിലേക്കിറങ്ങിയിരുന്നു

;'' ദേ ..സ്ഥലത്തെത്തി ''

ജോബി പറഞ്ഞതും അനു മുന്നിലേക്ക് നോക്കി .

വൃത്താകൃതിയിൽ വെളുത്ത ഇന്റർലോക്ക് കട്ടകൾ കൊണ്ട് നിർമിച്ച മനോഹരമായ ഒരു ചെറിയ ബിൽഡിങ് . വെളുത്ത കർട്ടനുകൾ അതിന്റെ ഗ്ലാസ് വിൻഡോകളെ മറച്ചിരിക്കുന്നു

അനുവിന് പിന്നെയൊന്നും പറയാനുള്ള സമയം കിട്ടുന്നതിന് മുൻപേ വണ്ടി നിർത്തി ജോബി കാറിൽ നിന്ന് ഇറങ്ങിയിരുന്നു .

ദീർഘ ചതുരാകൃതിയിൽ ഉള്ള മുറ്റത്തിന് നടവഴിയായി കല്ലുകൾ പാകിയിരുന്നു വീടിന് ചുറ്റിനും .മുറ്റത്തിനുള്ളിലും പുറത്തുമെല്ലാം പുല്ല് വെട്ടിനിർത്തിയിരിക്കുന്നു . റോസും ആന്തൂറിയവും മൊസാന്തയുമൊക്കെ വർണ്ണപ്രപഞ്ചം തീർത്തു നിൽക്കുന്നൊരിടം

അനുവിന്റെ മുഖം തെല്ലൊന്ന് വിടർന്നു .

''' കേറിവാടാ ... വാ അനൂ ..''

ആൽബി സ്റ്റീലും ഗ്ലാസും കൊണ്ടുള്ള വാതിൽ തുറന്ന് പറഞ്ഞപ്പോൾ അവർ അകത്തേക്ക് കയറി

ഉള്ളിലേക്ക് കയറിയ അനുവിന്റെ കണ്ണുകൾ വിടർന്നെങ്കിലും പെട്ടന്ന് ബെഡിലേക്ക് കണ്ണ് വന്നപ്പോൾ മുഖമാകെ വിളറി വെളുത്തു .

വെള്ള തീമിലാണ് ഉള്‍വശം

💬 Comments

View all comments