Chapter Title : അന്യൻ 3 [No One]
നടന്നവർ ഇന്ന് പിരിയാൻ പറ്റാത്തത്ര അടുത്തിരിക്കുന്നു. സന്തോഷത്തോടോപ്പം തന്നെ അവരുടെ മനസിൽ ഒരു ദുഃഖവും ഉണ്ടായിരുന്നു. അതെ ഒരു ദിവസം ഇവർ പിരിയണമല്ലോ എന്നുള്ള ദുഃഖം.
അന്ന് രാത്രി ചോറുണ്ണുമ്പോ രാജനാ ദുഃഖം മറച്ചു വച്ചില്ല.
"രേഖയ്യ്ക്ക് ഒരു കല്യാണലോചന വന്നിട്ടുണ്ട്" അയാൾ പറഞ്ഞു
അത് കേട്ടതും ആദിക്ക് എന്തോ വിഷമം പോലെ തോന്നി, ഉള്ളിന്റെയുള്ളിൽ എവിടെയോ ഒരു നോവ് പോലെ, മനസ്സിനെന്തോ കനം വച്ച പോലെ അവന് തോന്നി.
തനിപ്പോൾ കരയും എന്ന അവസ്ഥയിലായിരുന്നു രേഖ.
"എന്താ മോളെ മുഖം വല്ലാതിരിക്കുന്നെ" അവളുടെ മുഖഭാവം കണ്ട് ശോഭ ചോദിച്ചു
അതോടെ സങ്കടം പിടിച്ചു വാക്കാനാവാതെ രേഖ പൊട്ടി കരഞ്ഞു.
"എനിക്കീ കല്യാണം വേണ്ട " കരഞ്ഞുകൊണ്ടവൾ പറഞ്ഞു
"അതിനാരാണ് ചെക്കനെന്ന് നിന്നോട് പറഞ്ഞില്ലല്ലോ " രാജൻ ചോദിച്ചു
"ആരായാലും വേണ്ട, എനിക്ക് നിങ്ങളെ വിട്ട് പോണ്ട "
"എപ്പോഴായാലും ഇതൊക്കെ വേണ്ടേ മോളെ, നിന്നെ പിരിയാൻ നമ്മക്കും വിഷമം ഉണ്ട് എന്നാലും നിനക്കും വേണ്ടേ ഒരു ജീവിതം " ശോഭ പറഞ്ഞു
"എനിക്കെവിടെയും പോവണ്ട, നിങ്ങളെയും ഇവനെയും പിരിഞ്ഞ് എനിക്കെവിടെയും പോവണ്ട, കല്യാണം കഴിക്കണുണ്ടെങ്കിൽ ഞാൻ ഇവനെ മാത്രമേ കേട്ടു " ആദിയെ ചൂണ്ടിക്കൊണ്ട് രേഖ പറഞ്ഞു
"മോളെ… "ഒരാലർച്ചയായിരുന്നു ശോഭ
"അവൻ നിന്റെ ഏട്ടനാണ് " ശോഭ തുടർന്നു
"സ്വന്തം ഏട്ടനൊന്നും അല്ലല്ലോ, പിന്നെന്താ പ്രശ്നം " അവൾ തേങ്ങി
"മോളെ നീ ഇതെന്തോക്കെയാ ഈ പറയണേ " രാജൻ ചോദിച്ചു
"എനിക്കറിയില്ല അച്ഛാ, എനിക്കാദിയെ ഒരുപാടിഷ്ട്ടാണ്, എന്റെ കഴുത്തിലൊരാൾ താലി കെട്ടണിണ്ടെങ്കിൽ അതവനായിരിക്കും,
💬 Comments
View all comments