Chapter Title : അന്യൻ 3 [No One]
അല്ലെങ്കിൽ…. പിന്നെ രേഖയെ ആരും ജീവനോടെ കാണില്ല " അവളുടെ വാക്കുകൾ ഉറച്ചതായിരുന്നു, ആദിയെ ഒന്ന് നോക്കിയിട്ട് അവൾ റൂമിലേക്ക് കേറിപ്പോയി.
അച്ഛനും അമ്മയും ആദിയെ തന്നെ നോക്കി നിന്നു.
എന്ത് പറയണം എന്നറിയാതെ അവനും നിന്നു. രേഖയ്ക്ക് തന്നോട് പ്രണയമാണെന്നറിഞ്ഞതിൽ അവന് സന്തോഷം തോന്നിയെങ്കിലും, താൻ തന്റെ അച്ഛനെയും അമ്മയെയും ചതിക്കുകയാണെന്ന തോന്നൽ അവന്റെ മനസ്സിൽ കുറ്റബോധം ജനിപ്പിച്ചു.
അവൻ അവരോടൊന്നും പറയാതെ അവന്റെ റൂമിലേക്ക് നടന്നു.
"പിള്ളേരുടെ സന്തോഷം കാണുമ്പോ, ഞാൻ ആഗ്രഹിച്ചിട്ടുണ്ട് അതൊരിക്കലും അവസാനിക്കല്ലേയെന്ന്, പക്ഷെ അതിങ്ങനെയാവുമെന്ന് എനിക്കറിയില്ലായിരുന്നു " ഏറെ നേരത്തെ മൗനം ഭേധിച്ചു കൊണ്ട് രാജൻ പറഞ്ഞു
"അവരെ പറഞ്ഞിട്ടും കാര്യമില്ല, ഇതിനെല്ലാം കരണം ഞാനാണ്, ഞാൻ അവരെ പണ്ടേ പിരിച്ചില്ലായിരുന്നെങ്കിൽ അവരിന്ന് സഹോദരങ്ങളായേനെ, എല്ലാം എന്റെ തെറ്റാണ് " വിഷമത്തോടെ ശോഭ പറഞ്ഞു
"നിന്റെ മാത്രം തെറ്റല്ലല്ലോ, ഞാൻ നിന്നോടന്ന് തന്നെ സത്യങ്ങളെല്ലാം പറഞ്ഞിരുന്നെങ്കിൽ, ഇതൊന്നും സംഭവിക്കില്ലായിരുന്നു. ഇനിയിപ്പോ എന്ത് ചെയ്യുന്ന എനിക്കറിയാത്തത്, നമ്മളെതിർത്താൽ പിള്ളേരെന്തെങ്കിലും കടുംകൈ ചെയ്താലോന്നാ എന്റെ പേടി "
"ഒരു കണക്കിന് നോക്കിയാൽ അവള് ചെയ്തത് തന്നെയാ ശെരി, ഇത്രയും കാലം ഞാനും അവളും കൂടി അവനെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്, അതിന് ഇതാണ് ഒരു പ്രായശ്ചിത്തം എങ്കിൽ എനിക്കതിൽ സന്തോഷമേയുള്ളൂ, അവളെക്കാൾ നന്നായി മറ്റാർക്കും അവനെ സ്നേഹിക്കാൻ കഴിയില്ല, തിരിച്ചും അതങ്ങനെ തന്നെയായിരിക്കും, അവരെ നമ്മക്ക് പിരിക്കേണ്ട രാജേട്ടാ അവരുടെ ഇഷ്ട്ടം പോലെ നമ്മുക്ക് നടത്തികൊടുക്കാം " ശോഭ പറഞ്ഞു
. രാജൻ യാധൊന്നും പറയാതെ ശോഭയേ തന്നെ നോക്കി നിന്നു.
പിറ്റേന്ന് രാവിലേ
💬 Comments
View all comments