Chapter Title : അന്യൻ 3 [No One]
ആദിയെയും രേഖയെയും സോഫയിലിരുത്തി രാജൻ അവർക്ക് മുന്നിലായി ഇരുന്നു.
"നിന്റെ തീരുമാനത്തിൽ മാറ്റമുണ്ടോ " രാജൻ രേഖയോടായി ചോദിച്ചു
"ഇല്ല " അവളുടെ മറുപടി
.
"നിനക്ക് ഇവളെ ഇഷ്ടമാണോ " ആദിയോടായി രാജൻ ചോദിച്ചു
"അച്ഛാ ഞാൻ "
"നിന്നോട് ഞാൻ ചോദിച്ചതിന് മാത്രം ഉത്തരം പറഞ്ഞാൽ മതി "അവനെ തടഞ്ഞു കൊണ്ട് രാജൻ തുടർന്നു
" അതെ "രാജനെയും ശോഭയെയും മാറിമാറി നോക്കികൊണ്ട് തലതാഴ്ത്തി അവൻ പറഞ്ഞു.
"എങ്കിൽ എനി ജാതകം ഒന്നും നോക്കണ്ട, നാളെ തന്നെ അമ്പലത്തിൽ വച്ച് നിങ്ങളുടെ വിവാഹം നടത്തും, നാട്ടുകാർ എന്ത് പറയുമെന്ന് എനിക്കറിയില്ല, അതൊന്നും ഞാൻ കാര്യമാക്കുന്നില്ല, നിങ്ങൾ സന്തോഷമായി ജീവിക്കണം അത്രയേ ഞങ്ങൾക്ക് വേണ്ടു" രാജൻ പറഞ്ഞു. അത് കേട്ടതും ആദി എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസ്സിലാവാതെ അവിടെ തന്നെ ഇരുന്ന് പോയി. എന്നാൽ രേഖ അച്ഛനെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ വച്ചു, അവൾ അമ്മക്ക് നേരേ ഓടി അമ്മയെയും കെട്ടി പിടിച്ചു ഉമ്മ വച്ചു.
"ഹോ പെണ്ണിന്റെ ഒരു സന്തോഷം കണ്ടോ "രേഖയുടെ കവിളിൽ പിച്ചിക്കൊണ്ട് ശോഭ പറഞ്ഞു
അത് കേട്ട് രേഖ ശോഭയുടെ പുറകിലൊളിച്ചു. അത് കണ്ട് എല്ലാവരും ചിരിച്ചു.
അന്ന് രാത്രി പുറത്ത് ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു രാജൻ.
"അച്ഛാ" ആദി പതിയെ വിളിച്ചു
"മ്മം, എന്താ " സാധാരണ ഗൗരവത്തോടെ രാജൻ ചോദിച്ചു
"അച്ഛാ… ഞാൻ… പറ്റിപ്പോയി എന്നോട് ദേഷ്യമൊന്നും തോന്നരുത് " പറയുമ്പോൾ അവന്റെ കണ്ണുനിറഞ്ഞിരുന്നു
"ഇനി അതിനെ പറ്റി ചിന്തിച് വിഷമിക്കണ്ട നടക്കാനുള്ളത് നടന്നു, ഒരുകണക്കിന് നോക്കിയാൽ
💬 Comments
View all comments