Chapter Title : അന്യൻ 3 [No One]
എല്ലാം നല്ലതിനാണ് എന്റെ രണ്ടു മക്കളും എന്നും എന്റെ കൂടെ ഉണ്ടാവുമല്ലോ, അച്ഛന് വിഷമമൊന്നും ഇല്ലടാ നീ അവളെ നന്നായി നോക്കിയാ മതി ഞാൻ പറയാതെ തന്നെ അത് നീ ചെയ്യുമെന്നെനിക്കറിയാം, എന്നാ മോൻ പോയി കിടന്നോ, വെറുതെ ഒറക്കം കളയണ്ട" രാജൻ പറഞ്ഞു
ആദി സന്തോഷത്തോടെ തിരിഞ്ഞ് നടന്നു
"അതേ , ലൈസൻസ് കിട്ടി എന്ന് വിചാരിച്ച്, നട്ടപ്പാതിരക്ക് മഴ നനയാൻ പോയിട്ട് പനി വരുത്തി വയ്ക്കണ്ട " ചിരിച്ചുകൊണ്ട് രാജൻ വിളിച്ചു പറഞ്ഞു
അച്ഛനെ നോക്കിയൊരു വളിച്ച ചിരി ചിരിച്ചുകൊണ്ട് ആദി റൂമിലേക്കോടി.
പിറ്റേന്ന് അമ്പലത്തിൽ :
പുറത്തുനിന്ന് സഞ്ജയ് മാത്രമേ ഉണ്ടായിരുന്നുള്ളു കല്യാണത്തിന്, ആദ്യം സഞ്ജയ്‌ക്ക് ഉൾക്കൊള്ളാൻ സാധിച്ചില്ലെങ്കിലും ആദി അവനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയിരുന്നു.
വെള്ള ഷർട്ടിലും വെള്ള മുണ്ടിലുമാണ് ആദിയെങ്കിൽ, നീല കസവുള്ള സെറ്റ് സാരിയിലായിരുന്നു രേഖ. ഇരുവരും അതി സുന്ദരനും സുന്ദരിയുമായിരുന്നു. താലി കെട്ടുമ്പോൾ അവന്റെ കൈ വിറച്ചത് കണ്ട് അവരെല്ലാം ചിരിച്ചപ്പോഴും രേഖ കണ്ണുമടച്ച് കൈകൂപ്പി പ്രാർത്ഥനയിലാരുന്നു ഒരിക്കലും ഞങ്ങളെ പിരിക്കല്ലേ എന്ന പ്രാർത്ഥനയിൽ.
കന്യാധാന ചടങ്ങിൽ രേഖയുടെ കൈ ആദിയുടെ കയ്യിൽ കൊടുക്കുമ്പോൾ ആ അച്ഛനുറപ്പുണ്ടായിരുന്നു തന്റെ മകൾ ഏറ്റവും സുരക്ഷിതമായ കൈകളിലാണെന്ന്.
തിരിച്ചു വീട്ടിലേക്കവർ സഞ്ജയ്യുടെ കാറിലാണ് വന്നത്. കാറിന്റെ പിൻ സീറ്റിൽ അമ്മയോടൊപ്പം ഇരിക്കുമ്പോൾ അവരുടെ കൈകൾ കോർത്തുപിടിച്ചിട്ടുണ്ടായിരുന്നു, എനി ഒരിക്കലും വിടില്ല എന്ന ഉറപ്പോടെ.
അടുത്ത ബന്ധുക്കളെ മാത്രം വൈകുന്നേരത്തേക്ക് ക്ഷണിച്ചിരുന്നു. വന്നവരിൽ ചിലർ അടക്കം പറഞ്ഞു ചിരിച്ചെങ്കിലും, ചിലർ അനുഗ്രഹം നൽകി പോയി. എങ്കിലും വിളിച്ചതിൽ ഒട്ടുമിക്ക എല്ലാവർക്കും സന്തോഷമായി.
💬 Comments
View all comments