0%

Chapter Title : അന്യൻ 3 [No One]

Author : No One Read All Parts 787

രാത്രിയായപ്പോഴേക്കും എല്ലാവരും പോയിരുന്നു, "happy married lifum " പറഞ്ഞ് ഒരു കള്ള ചിരിയും ചിരിച്ച് സഞ്ജയും പോയി.

അവസാനം അവർ നാലുപേരും മാത്രമായി. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു കഴിഞ്ഞ് ആദി അവന്റെ റൂമിലേക്ക് പോയി, റൂമൊക്കെ അലങ്കരിച്ചിട്ടുണ്ട്, ബെഡിൽ റോസാ പൂക്കൾ വിതറിയിട്ടുണ്ട് ആകെ മൊത്തം ഒരു മുല്ലപ്പൂവിന്റെ മണം. ഇതൊക്കെ സഞ്ജയുടെ പണിയാണെന്ന് അവന് മനസിലായി. ആദി ബെഡിലിരുന്നു, പതിയെ അവൻ ബാക്കോട്ട് കിടന്നു, കഴിഞ്ഞ കുറച്ചു നാളത്തെ കാര്യങ്ങൾ അവന്റെ മനസിലേക്ക് വന്നു. എത്ര പെട്ടെന്നാണ് തന്റെ ജീവിതം മാറി മറിഞ്ഞത്, അവൻ ഓർത്തു.

പാദസരത്തിന്റെ കിലുക്കമാണ് അവനെ ചിന്തയിൽ നിന്നുമുണർത്തിയത്. അവൻ വാതിലിനടുത്തേക്ക് നോക്കി. സ്വർണക്കൊലുസിട്ട വളതുകാലെടുത്തുവച്ചുകൊണ്ട് രേഖ മുറിയിലേക്ക് കടന്നു. കയ്യിൽ ഒരു പാൽ ഗ്ലാസ്സുണ്ട് ഒരു വെള്ള ചുരിദാറും ചുവന്ന ലെഗ്ഗിൻസുമാണ് അവളുടെ വേഷം. അവളുടെ മുഖം നാണത്താൽ ചുവന്നു തുടുത്തിരുന്നു. അവൻ കട്ടിലിൽ നിന്നെഴുന്നേറ്റ് അവളുടെ അടുത്തേക്ക് നടന്നു, അവൻ വരുന്നത് കണ്ട് അവൾ നിന്നു. അവനവളുടെ അടുത്തെത്തി,അവളുടെ ഹൃദയമിടിപ്പ് കൂടി, അവളുടെ കയ്യിൽ നിന്ന് ഗ്ലാസ്‌ വാങ്ങി ടേബിളിൽ വച്ചവൻ, അവളെ എടുത്തുയർത്തി വട്ടം കറക്കി.

"അയ്യോ " പെട്ടന്നുള്ള അവന്റെ പ്രവർത്തിയിൽ ഞെട്ടിയ അവൾ ഒച്ച വച്ചു.

അത് കേട്ടതും അവളെ അവൻ താഴെ വച്ചു.

"മിണ്ടാതിരി കുരിപ്പേ "

"എന്നേ എടുത്ത് പൊക്കീട്ടല്ലേ, വേണെങ്കിൽ ഇനി പൊക്കിക്കോ ഞാൻ ഒച്ച വക്കൂലാ " അവന് നേരേ കൈ നീട്ടികൊണ്ട് അവൾ പറഞ്ഞു.

"ഓഓഓ പിന്നെ പൊക്കാൻ പറ്റിയൊരു ചളുക്ക് "

"ഓ

💬 Comments

View all comments