0%

Chapter Title : അപകടം വരുത്തി വെച്ച പ്രണയം 2 [ടോണി]

Author : tony Read All Parts 2.3K

എന്നാലും നിങ്ങൾക്കിപ്പോഴും ഈ നോട്ടം മതിയാക്കാൻ പ്ലാൻ ഇല്ലേ?.."

"പ്രത്യേകിച്ച് ആ ഓറഞ്ച് പൂക്കൾ.. അവ ശെരിക്കും തന്നെ മനസ്സിൽ കണ്ടു കൊണ്ട് തയ്ച്ചു വെച്ചതാണെന്ന് തോന്നുന്നു."

"എന്തിനാ ഇങ്ങനെയൊക്കെ പറഞ്ഞെന്നെ കളിയാക്കുന്നത്?.. എനിക്ക്‌ ദേഷ്യം വരുന്നുണ്ട് കേട്ടോ.."

"എന്നിട്ട് തന്റെ മുഖത്തിപ്പോഴും നാണം മാത്രമാണല്ലോ ഉള്ളത്.. അപ്പൊ എന്റെ പുകഴ്ത്തലൊക്കെ ഇഷ്ടപ്പെടുന്നുവെന്നല്ലേ അർത്ഥം..."

"പ്ലീസ് സ്റ്റോപ്പ് ഇറ്റ് ക്രിഷ്..."

"ഉം, ഞാനീ ചെയ്യുന്നതിനൊക്കെ സത്യത്തിൽ ദീപിക തന്നെയാണ് കാരണക്കാരി.."

"ക്രിഷ്!.."

അപ്പോഴും ഞങ്ങൾ അതാത് സ്ഥാനങ്ങളിൽ തന്നെ നിൽക്കുകയായിരുന്നു.. രണ്ടുപേരും പരസ്പരം ഉറ്റുനോക്കി.. രണ്ടു മുഖത്തും ഒരു ചിരി വിടർന്നു.. പിന്നെ നന്നായി തന്നെയൊന്നു ചിരിച്ചു..

പക്ഷേ അതൽപ്പം ഉയർന്നതായിരുന്നുവെന്നു തോന്നുന്നു.. വിന്നിമോൻ അതു കേട്ട് വീണ്ടുമുണർന്നു.. അവൾക്കു മുന്നേ ഞാൻ വേഗം പോയി കട്ടിലിന്റെ അരികിലിരുന്ന് കുഞ്ഞിന്റെ കയ്യിലും വയറ്റിലും പതിയെ തട്ടിക്കൊടുത്ത് അവനെ വീണ്ടും ഉറക്കാൻ ശ്രെമിച്ചു.. ദീപിക എന്നെ ഒരു നിമിഷമവിടെ നോക്കി നിന്നു.. പിന്നെ പതിയെ അടുത്തു വന്നിട്ട്..

"ഞാൻ ക്രിഷിനോട് ഒരു അഭിനന്ദനം കൂടി തരാനുണ്ടെന്ന് പറഞ്ഞില്ലേ, അതെന്താണെന്ന് അറിയാമോ?.."

"അതെന്താണെന്ന് പറയാതെ ഞാനെങ്ങനെ അറിയാനാ?"

"ഉം.. അതായത്, നിങ്ങളിൽ ഒരു നല്ല ഭർത്താവു കൂടിയുണ്ടെന്ന്.. അതാണെന്റെ കോംപ്ലിമെന്റ്.."

ഞാൻ പെട്ടെന്ന് തലയുയർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി.. അവളും കട്ടിലിൽ ഇരുന്നു.. ഒരു പ്രത്യേക സുഗന്ധമെന്റെ മൂക്കിലേക്കും മറ്റു ഇന്ദ്രിയങ്ങളിലേക്കും വ്യാപിച്ചു.. അതവളുടെ ശരീരത്തിൽ നിന്നാണോ അതോ ഇപ്പോഴും നനഞ്ഞിരുന്ന അവളുടെ മുടിയിൽ നിന്നുമാണോ എന്നെനിക്ക് മനസിലാക്കാൻ കഴിഞ്ഞില്ല... ഞാൻ..

"ഇവിടത്തെ സോപ്പിന് ഇത്രയും സുഗന്ധമുണ്ടായിരിക്കുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല..."

💬 Comments

View all comments