0%

Chapter Title : അപകടം വരുത്തി വെച്ച പ്രണയം 2 [ടോണി]

Author : tony Read All Parts 2.3K

ചുണ്ടുകളിൽ ഒരു പുഞ്ചിരിയോടെ അവളെന്റെ അഭിപ്രായം അവഗണിച്ചു.. എന്നിട്ട്..

"ഞാൻ പറഞ്ഞത് കേട്ടോ?.."

"ഇല്ല.."

"നിങ്ങൾക്കു നല്ലൊരു ഭർത്താവാകാൻ കഴിയുമെന്ന്.."

വീണ്ടുമതു കേട്ടപ്പോൾ സത്യത്തിൽ എനിക്കപ്പോൾ സന്തോഷത്തിനു പകരം സങ്കടമാണ് തോന്നിയത്.. ഞാൻ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വന്നു..

"ഇല്ല ദീപിക.. ഞാനത് അർഹിക്കുന്നില്ല.. എന്റെ വിവാഹമോചനം തന്നെ അതിനൊരു തെളിവാണ്.."

ഞാനവളുടെ കണ്ണുകളിലേക്കു നോക്കാതെയാണതു പറഞ്ഞത്.. എന്നെ എന്തെങ്കിലും കള്ളം പിടിക്കാൻ ശ്രമിക്കുന്നതുപോലെ അവളെന്നെ തുറിച്ചുനോക്കി.. പക്ഷെ അവൾക്ക് കഴിഞ്ഞില്ല.. ഞാൻ കള്ളം പറഞ്ഞതല്ല.. അതവൾക്കും മനസ്സിലായി..

"സോറി, ക്രിഷ്.."

അവൾ പതിയെ പറഞ്ഞിട്ട് എന്നിൽ നിന്നും നോട്ടം മാറ്റി.. പിന്നെയവൾ നിശബ്ദമായി എഴുന്നേറ്റ് നനഞ്ഞ തലമുടിയെ ടവൽ കൊണ്ട് തുടയ്ക്കാൻ തുടങ്ങി..

മുടി തോർത്തി ഉണക്കിയതിനു ശേഷം അവൾ വീണ്ടുമെന്റെ അടുത്തേക്ക് വന്നു..

"ഞാൻ നിങ്ങളെ വിഷമിപ്പിച്ചോ, ക്രിഷ്?.."

"ഓ അതു സാരമില്ല.. അവളാണ് എന്നെ വേദനിപ്പിച്ചത്.. ദീപികയല്ല.."

"അവളെന്താണ് ചെയ്തത്?.."

"ഏയ് അതിനി വീണ്ടും ഓർക്കാണെനിക്ക് താല്പര്യമില്ല.. വിട്ടേക്ക്.."

"ഉം ശരി ക്രിഷ്.. പക്ഷെ ഒരു ചോദ്യം കൂടി.. കുട്ടികൾ?"

"ഇല്ല."

അവൾ അവിടെത്തന്നെ നിന്നു.. എന്നിട്ട്..

"അപ്പോ നിങ്ങൾ പിരിഞ്ഞത് അവളുടെ മാത്രം നഷ്ടമാണ്.."

".... ഇപ്പോൾ താൻ പറഞ്ഞത് ശരിക്കുമൊരു അഭിനന്ദനമായി തോന്നുന്നു.."

"ഏയ്, ഞാനത് സീരിയസായിട്ട് പറഞ്ഞതാ.. എനിക്കവളോട് അസൂയ തോന്നിപ്പോകുന്നു.. വെറുതേ ക്രിഷിനെ വിട്ട്..."

"ഉം, മതി.. ഇപ്പോളെനിക്ക് നല്ല ആശ്വാസം തോന്നുന്നുണ്ട്.. ഇനിയാ ചർച്ച വേണ്ട മാഡം.."

അവൾ ചിരിച്ചു.. ഞാനും..

"ഉം.. യൂ ആർ ഫണ്ണി, ക്രിഷ്.."

"താങ്ക്സ്.. അതു പോലെ ദീപിക വളരെ..."

ഞാനത്

💬 Comments

View all comments