0%

Chapter Title : അപകടം വരുത്തി വെച്ച പ്രണയം 2 [ടോണി]

Author : tony Read All Parts 2.4K

മുഴുമിപ്പിക്കാതെ നിർത്തി, വീണ്ടും നല്ലൊരു അഭിപ്രായം പ്രതീക്ഷിച്ചു കൊണ്ട് അവളെന്നെ നോക്കി, പക്ഷേ ഞാൻ പിന്നെയൊന്നും മിണ്ടിയില്ല.. ദേഷ്യം വന്നു കൊണ്ട് അവളെന്റെ മുടിയിഴകളിൽ പിടിച്ചു വലിച്ചു...

"ഹമ്മേ..!"

"ഹ ഹ... നിങ്ങളെ ആദ്യമായി കണ്ടപ്പോൾ ഞാൻ വിചാരിച്ചിരുന്നതിൽ നിന്നും നിങ്ങളുടെ ക്യാറക്ടർ വളരെയകലെയാണ്.. ക്രിഷ് വളരെ സീരിയസ് ആയിട്ടുള്ള ഒരാളായിരിക്കുമെന്നാ ഞാൻ കരുതിയിരുന്നത്.. ഇടക്കിടയ്ക്കു ദേഷ്യവും വരുന്നുണ്ടായിരുന്നു.. പക്ഷേ ഇപ്പോൾ അതെല്ലാം മാറി നിങ്ങളൊരു സാധുവാണെന്ന് തോന്നിപ്പോകുന്നു.. അതു പോലെ തന്നെ നല്ലൊരു തമാശക്കാരനും.."

(ഞാൻ കപട രൗദ്രഭാവത്തോടെ) "ഇല്ല.. തനിക്കു തെറ്റു പറ്റി... ഞാൻ സീരിയസാണ്, വളരെ വളരെ സീരിയസ്..."

അവളതു കേട്ട് ചിരിച്ചു.. അൽപ്പം ഉച്ചത്തിൽ തന്നെ..

"പ്ലീസ്.. ഇങ്ങനെ ചിരിക്കല്ലേ ദീപിക.. തന്റെയീ ചിരി വീണ്ടും വീണ്ടും അവനെ ഉണർത്തുവാ..."

ഞാൻ തല കുനിച്ചു നോക്കിക്കൊണ്ടാണങ്ങനെ പറഞ്ഞത്.. അവളെന്നെ പെട്ടെന്നൊരു ഞെട്ടലോടെ നോക്കിയെന്നു തോന്നുന്നു...

"ക്രിഷ്!.."

"ഉം?.."

"വാക്കുകൾ അതിരു കടക്കുന്നു..."

അവളെങ്ങനെ പറഞ്ഞെങ്കിലും അതിലൊരു പവറും ഇല്ലായിരുന്നു.. തലയുയർത്താതെ തന്നെ ഞാൻ വീണ്ടും ചിരിച്ചു കൊണ്ട്..

"എന്ത് വാക്കുകൾ?.."

"അ.."

പിന്നെ അവളൊന്നും മിണ്ടിയില്ല..

"ഞാൻ മോന്റെ കാര്യാടോ പറഞ്ഞത്.. തന്റെ ചിരി കേട്ട് അവൻ ദാ വീണ്ടും എഴുന്നേറ്റു.."

അപ്പോഴാണ് അവളും മോനെ നോക്കിയത്.. അൽപ്പം ഉറങ്ങിത്തുടങ്ങിയിരുന്ന കുഞ്ഞ് വീണ്ടും കണ്ണു തുറക്കാൻ തുടങ്ങിയിരുന്നു..

"അഹ്.. സോറി.."

ദീപികയപ്പോൾ ശെരിക്കും ചമ്മിയിട്ടുണ്ടാവുമെന്ന് എനിക്കറിയാമായിരുന്നു.. എങ്കിലും ഞാനവളുടെ മുഖത്തേക്കപ്പോൾ നോക്കിയില്ല.. അവളൊന്നും മിണ്ടാനാവാതെയവിടെ നിന്നു.. കുഞ്ഞ് വീണ്ടും കരയാനും തുടങ്ങി.. ഞാൻ പിന്നെയവനെ പതിയെ കയ്യിലെടുത്തു കൊണ്ട്..

"ശരി ശരി..

💬 Comments

View all comments