0%

Chapter Title : അപകടം വരുത്തി വെച്ച പ്രണയം 2 [ടോണി]

Author : tony Read All Parts 2.4K

എന്തായാലും ഇനിയിവൻ പെട്ടെന്ന് കരച്ചിൽ നിർത്തില്ല.. താനിവന് ആവശ്യമുള്ളതു നൽകിക്കോളൂ.. ഞാൻ നോക്കില്ല.."

"പക്ഷേ.. ഞാനവനു നേരത്തെ കൊടുത്തല്ലേ?"

അവൾ പറഞ്ഞു.

"എടൊ, അവനൊരു ആൺകുട്ടിയാണ്.. അവനങ്ങനെ പെട്ടെന്നൊന്നും വയറു നിറയില്ല.. വീണ്ടും വീണ്ടും കൊടുത്താലേ പറ്റൂ.."

ഞാൻ തമാശ പറഞ്ഞതാണ് അത്‌.. മുഖത്ത് ഉടനേയൊരു കപടദേഷ്യഭാവം വരുത്തിക്കൊണ്ട് അവളെന്നെ കണ്ണുരുട്ടി നോക്കി.. ഞാൻ ചിരിച്ചു കൊണ്ട് അവളുടെ മുന്നിൽ നിന്നും മാറി.. എന്നിട്ട് TVയുടെ സ്വിച്ച് ഓൺ ചെയ്തു.. അപ്പോൾ തന്നെ ഒരു പാട്ടിന്റെ ശബ്ദം റൂമിൽ നിറഞ്ഞു.. ദീപിക ഉടൻ തന്നെ ഒരു "ശ്ശ്ശ്...!" ശബ്‌ദവുമുണ്ടാക്കി.. ഞാൻ വേഗം റിമോട്ട് തപ്പിയെടുത്ത് TVയുടെ ശബ്‍ദം കുറച്ചു..

അവളെന്നിട്ടും പാല് കൊടുക്കാൻ തയ്യാറായിരുന്നില്ല.. ആ നിലപാടിൽ വിന്നിമോനും തൃപ്തനല്ലായിരുന്നുവെന്നു തോന്നുന്നു.. അവനവന്റെ അമ്മയെ വീണ്ടും കരഞ്ഞു ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു.. അവൾ നടന്നും, ഇരുന്നും, കൈകൊണ്ട് തട്ടിക്കൊടുത്തുമൊക്കെ കുഞ്ഞിനെ ആശ്വസിപ്പിക്കാൻ ശ്രെമിച്ചു.. കൈകളിൽ തലോടിക്കൊണ്ട് ഒരു താരാട്ടു പോലും പാടി നോക്കി.. പക്ഷേ എവിടെ.. അവന്റെ കരച്ചിൽ മോഡ് ഓഫ് ആക്കാൻ അവളെക്കൊണ്ടായില്ല..

ഒടുവിൽ ദീപിക നിസ്സഹായതയോടെ എന്നെ നോക്കി.. എന്റെ മുഖത്തൊരു പുഞ്ചിരി മാത്രമായിരുന്നു..

"ഇനിയിപ്പോൾ എന്താണ് ചെയ്യാൻ പോകുന്നത്?.. ഏതെങ്കിലും ഡോക്ടറെ കാണേണ്ടി വരുമോ?.."

കുഞ്ഞിനു ഗുരുതരമായ എന്തോ പ്രശ്‌നമുണ്ടെന്ന് കരുതുന്നുവെന്ന ഭാവത്തോടെയാണ് ഞാനത് പറഞ്ഞത്.. പക്ഷേ അവൾക്കു മനസ്സിലായി, ഞാൻ വീണ്ടും തമാശ പറയുകയാണെന്ന്..

"ഇല്ല ക്രിഷ്, അവന് ഒരു ചെറിയ തൊട്ടിൽ വേണം കിടന്നുറങ്ങാൻ.. അതാണ് പ്രെശ്നം. പക്ഷേ ഇവിടെ അതിനി എങ്ങനെ കിട്ടും?"

എനിക്ക്‌ പെട്ടെന്നൊരു ആശയം തോന്നി.. എന്നാലും അതെന്റെ

💬 Comments

View all comments