Chapter Title : അപകടം വരുത്തി വെച്ച പ്രണയം 2 [ടോണി]
മാത്രം ആശയമായിരുന്നില്ല, പല വീടുകളിലും അങ്ങനെ കണ്ടിട്ടുണ്ട്. സാരി പോലുള്ള വലിയ ഏതേലും തുണി കൊണ്ട് സീലിംഗ് ഫാനുമായി ബന്ധിപ്പിച്ച് ഒരു താൽക്കാലിക തൊട്ടിൽ ഉണ്ടാക്കുക.. അതായിരുന്നു എന്റെ പ്ലാൻ... എന്നാലത് അപകടകരമാണെന്നു പറഞ്ഞ് ദീപികയെന്നെ തടഞ്ഞു..
"ഫാൻ താഴെ വീണു പോയാലോ?"
ഞാനാ ഫാനിലേക്ക് നോക്കി. അതൽപ്പം പഴയതായിരുന്നു. AC ഉള്ളതു കൊണ്ട് അധികമാരും ആ ഫാൻ ഉപയോഗിക്കാറില്ലെന്നു തോന്നുന്നു.. അവൾ പറഞ്ഞത് നല്ലൊരു പോയിന്റ് ആയിരുന്നു.. അങ്ങനെ വല്ലതും സംഭവിച്ചാൽ കുഞ്ഞും വീഴും, അതിനു കീഴെ കിടക്കുന്ന ഞങ്ങളുടെ മേലേക്ക് ആ ഫാനും വീഴും..
ആ സീലിംഗിൽ മറ്റൊരു കൊളുത്തു കൂടി ഉണ്ടായിരുന്നു. എന്നാൽ അത് വളരെ ഉയരത്തിലുമായിരുന്നു. അവിടെയങ്ങനെ അത്ര എളുപ്പത്തിൽ എത്താൻ കഴിയില്ലെന്ന് എനിക്കുറപ്പായി.. എന്നാലും ഒരു ട്രൈ എന്ന നിലയിൽ ഞാനവിടെയുള്ള കസേര വലിച്ചു നീക്കി ഫാനിനു അടിയിലാക്കിയിട്ട് അതിന്റെ മുകളിൽ കയറി നിന്നു നോക്കി. പക്ഷേ അപ്പോഴുമാ കൊളുത്തിൽ പിടി എത്തില്ലായിരുന്നു..
വിന്നിമോൻ അപ്പോഴേക്കും കരച്ചിലിന്റെ ഇന്റൻസിറ്റി കുറച്ചു.. അതൽപ്പം ആശ്വാസമായി തോന്നി.. അവളുടെ മുഖത്ത് ക്ഷമാപണ ഭാവമായിരുന്നു.. എനിക്കവളോട് പാവം തോന്നി.. മണി രാത്രി 1.30 ആയിട്ടും ഞങ്ങളൊന്നു ഉറങ്ങാനാവാതെ അസ്വസ്ഥരായിരുന്നു...
ഞാനാ സീലിങ്ങിലേക്ക് നോക്കി, അവളുടെ സാരിയും പിടിച്ചവിടെ കസേരയിലിരുന്നു.. ദീപികയെന്റെ നേരെ തിരിഞ്ഞ് ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു..
"സോറി ക്രിഷ്.."
അവളുടെയാ ക്ഷമാപണം ഞാനവഗണിച്ചു.. ആ സീലിങ്ങിലെ കൊളുത്തിലൂടെ സാരിയെങ്ങനെ കെട്ടാമെന്ന ചിന്തിയിലായിരുന്നു ഞാനപ്പോഴും...
"എടോ, തനിക്കിത് കെട്ടാൻ കഴിയുമോ, ഞാൻ തന്നെയവിടെ വരെ ഉയർത്തിപ്പിടിച്ചാൽ?.."
അവളൊന്നും മിണ്ടിയില്ല.. രണ്ടുതവണ മുകളിലേക്കും താഴേക്കുമായി നോക്കി..
💬 Comments
View all comments