Chapter Title : അപകടം വരുത്തി വെച്ച പ്രണയം 2 [ടോണി]
കഴിഞ്ഞു... അവളുടെ നെഞ്ച് ചെറുതായി എന്റെ മുഖത്തിനു മുന്നിൽ ഉരഞ്ഞു.. ആ ശരീര സുഗന്ധം വീണ്ടുമെന്റെ മൂക്കിനെ മത്തു പിടിപ്പിച്ചു.. ഞാനൊടുവിലവളുടെ കാലുകൾ കസേരയിലായി നിർത്തിയപ്പോൾ ഞങ്ങൾ മുഖാമുഖം വന്നു...
"ഹ്മ്മ്.. നിങ്ങളിത് മനപ്പൂർവ്വം ചെയ്തതാ, അല്ലേ?.."
അവൾ ചോദിച്ചു.. ആ ടോണിൽ അൽപ്പം ഗൗരവമുണ്ടായിരുന്നെങ്കിലും ആ ചുണ്ടിലൊരു ചെറുപുഞ്ചിരിയുമുണ്ടായിരുന്നു...
"ഉം.. വേണമെങ്കിൽ അങ്ങനെയും പറയാം.. എന്നാലും തന്റെ വെയ്റ്റ് താങ്ങാനാവത്തതു കൊണ്ടാ ദീപിക.."
അവളുടെ പുഞ്ചിരി അൽപ്പം കൂടി വിശാലമായി..
"ഹ്മ്മ്, ഞാൻ വിശ്വസിച്ചു.. ഇനിയെങ്കിലുമൊന്നെന്നെ താഴെയിറക്കാമോ?.."
"യെസ്, തീർച്ചയായും.."
ഞാനാദ്യം ഇറങ്ങി.. പതിയെ അവളെയും കൈ പിടിച്ചിറക്കി..
"ഹ്മ്മ്.. ചിന്ന റാസ്‌ക്കൽ.."
താഴേക്കിറങ്ങുമ്പോഴവൾ ചിരിച്ചു കൊണ്ട് മെല്ലെ പറഞ്ഞു.. ഞാനതിനപ്പോൾ മറുപടി പറഞ്ഞില്ല...
ഞാൻ പിന്നെയാ സാരിയുടെ രണ്ടറ്റവും ഒരുമിച്ച് ചേർത്തു കെട്ടി കുഞ്ഞിനുള്ള തൊട്ടിൽ റെഡിയാക്കി. ദീപിക സന്തോഷത്തോടെ വിന്നിമോനെയെടുത്ത് പതിയെ ആ തൊട്ടിലിൽ കിടത്തി. എന്നിട്ട് പതുക്കെ അങ്ങോട്ടും ഇങ്ങോട്ടുമൊന്നു ആട്ടിക്കൊടുത്തപ്പോഴേക്കും ആശാൻ പിന്നെ ഒരു പ്രെശ്നവുമില്ലാതെ അതിൽ കിടന്ന് സുഖമായി ഉറങ്ങാൻ തുടങ്ങി..
ഞാൻ ഒരു നെടുവീർപ്പിട്ടുകൊണ്ട് ദീപികയെ നോക്കി ഒന്നു നിശബ്ദമായി കയ്യടിച്ചു പ്രോത്സാഹനമാറിയിച്ചു.. അവളാ 'world class' പുഞ്ചിരിയും തിരിച്ചു സമ്മാനിച്ചു...
എന്നാലും അപ്പോൾ വീണ്ടുമൊരു പ്രശ്നമുണ്ടായിരുന്നു... ആ കട്ടിലിൽ ഞങ്ങൾക്കിടയിൽ ഒരു മറ പോലെ കിടക്കാനായി ഇപ്പോൾ വിന്നിമോനില്ല.. എന്നിരുന്നാലും, എനിക്കു കൂടുതലൊന്നും ആലോചിക്കാൻ തോന്നിയില്ല.. നല്ല ഉറക്കക്ഷീനവുമുണ്ടായിരുന്നു.. ഞാനങ്ങനെ തന്നെ ആ കട്ടിലിൽ കയറിക്കിടന്നു, ഒരു അറ്റത്തായി..
"നിനക്കും ഈ കട്ടിലിൽ തന്നെ കിടുന്നുറങ്ങാം ട്ടോ.."
ഞാനവളെ കട്ടിലിന്റെ മറ്റേ അറ്റത്തേക്ക് ആംഗ്യം കാണിച്ചു..
💬 Comments
View all comments