0%

Chapter Title : അപകടം വരുത്തി വെച്ച പ്രണയം 3 [ടോണി]

Author : tony Read All Parts 5.1K

സമയം അവിടെ തന്നെ ദീപിക ഇനി വരുമ്പോൾ വരട്ടെ എന്ന് വിചാരിച്ചുകൊണ്ട് കാത്തു നിന്നു..

ഒരു മണിക്കൂറിനുശേഷം അവൾ പുറത്തേക്ക് നടന്നു വന്നു.. അവളുടെ തോളിൽ വിന്നിമോനും, കൂടെ അവളുടെ ഹാന്റ്ബാഗും ഉണ്ടായിരുന്നു.. ആ ഇടനാഴിയിലൂടെ അവൾ പുഞ്ചിരിയോ സങ്കടമോ എന്തെല്ലാമോ കലർന്ന ഒരു ഭാവത്തോടെ നടന്നു വന്നു..

ദീപിക എന്നെ തീർച്ചയായും അവിടെ പ്രതീക്ഷിച്ചിരുന്നുവെന്ന് ആ നോട്ടത്തിൽ നിന്നും എനിക്ക്‌ മനസ്സിലായി.. അവൾ മുഖത്തുണ്ടായിരുന്ന ആ സങ്കടഭാവം മാറ്റിയിട്ട് എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു..

"എനിക്ക് വിശക്കുന്നു.."

"അപ്പോൾ കാർത്തിക്?.."

"കാർത്തിക് കഴിച്ചു.."

ഞാൻ മൂളിക്കൊണ്ട് പിന്നെ കാന്റീൻ ലേക്ക് പോകാമെന്ന് പറഞ്ഞു.. ഞങ്ങൾ വീണ്ടും പരസ്പരം പുഞ്ചിരിച്ചുകൊണ്ട് നടക്കാൻ തുടങ്ങി..

"താങ്ക്സ് ക്രിഷ്.."

അവൾ പറഞ്ഞു..

"എന്തിനുവേണ്ടി?.."

"ഉം.. അവിടെ വന്ന് എന്നെ സഹായിച്ചതിന്.. ആ നുണകൾ.. എല്ലാം.. നിങ്ങൾ ഒരു നല്ല നടൻ കൂടിയാണ്.."

"അതിനും മാത്രം ഞാൻ എന്തു ചെയ്തു?.."

"കാർത്തിക് സത്യത്തിൽ എന്നെ ചോദ്യം ചെയ്യുകയായിരുന്നു.. ഇന്നലെ നമ്മൾ അവനോട് പറയാതെ പോയതിന് എന്നോട് ദേഷ്യപ്പെടുകയും ചെയ്തു.."

"പക്ഷേ, അയാൾ അപ്പോൾ മയക്കത്തിലായിരുന്നില്ലേ.. പിന്നെ നമ്മൾക്കെങ്ങനെ പറയാൻ കഴിയും?"

"ആം.. അവന് മനസ്സിലാകില്ല.. ഞാൻ അവനെ എഴുന്നേൽപ്പിച്ച് അവനോട് പറഞ്ഞിട്ട് പോണമായിരുന്നുവെന്നാ അവൻ പറഞ്ഞത്.. ചിലപ്പൊ ഞാൻ ഇവിടെ നിൽക്കുമെന്ന് അവൻ പ്രതീക്ഷിച്ചിരുന്നിരിക്കാം.. എന്നാലും എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ പറഞ്ഞപ്പോൾ കാർത്തിക്കിന് ബോധ്യമായി.. നിങ്ങൾ ആ സമയം പണം കൂടി ആവശ്യപ്പെട്ടില്ലായിരുന്നുവെങ്കിൽ അവൻ നമ്മളെ തീർച്ചയായും സംശയിക്കുമായിരുന്നു.. പിന്നെ അവിടെ ഇരുന്ന് ഓരോന്ന് ആലോചിച്ച് പുതിയ കഥകളും സൃഷ്ടിക്കുമായിരുന്നു.."

"ഓ

💬 Comments

View all comments