0%

Chapter Title : അപരിചിതർ [Ajitha]

Author : kkstories Read All Parts 2393

"
" എന്നും എന്തിനാ ആ വേസ്റ്റിൽ ഏന്ധോ തിരയുന്നത് "
" ആഹാരം നോക്കുവാ "
" അതെന്താ, "
" ആരെങ്കിലും കഴിച്ച ആഹാരത്തിന്റെ ബാക്കി ഉണ്ടേൽ കഴിക്കാനാണ് "
" ഹോട്ടലിൽ പോയാൽ പോരെ '
" അതിനു പൈസ വേണ്ടേ, എന്റെ കൈയ്യിൽ ഒന്നുല്ല മോളെ, എനിക്ക് ഇത്ര പ്രായം ആയോണ്ട് ആരും ജോലിയും തരുന്നില്ല "
" ശോ, കഷ്ടം "
അവൾ അയാൾക്ക് 300 രൂപ എടുത്തു നീട്ടി. അയാൾ തെല്ലു മടിയോടെ അത് വാങ്ങി. അയാളുടെ കണ്ണുകൾ നിറയുന്നത് അവൾക്കണ്ടു
" ചേട്ടാ എന്നാൽ ഞാൻ പോകട്ടെ "
അയാൾ നിറ കണ്ണുകളോടെ അവളെ നോക്കികൊണ്ട്‌ നന്ദി പറഞ്ഞു. അവൾ വണ്ടിയിൽ കയറി ഓഫീസിലേക്ക് പോയി. പിറ്റേന്ന് ദിവസം മുതൽ അവൾ അയാളെ കണ്ടില്ല. അങ്ങനെ ഒരു മൂന്നു ദിവസം അയാളെ അവിടെയെങ്ങും കണ്ടില്ല. അങ്ങനെ കുറച്ചു ദിവസങ്ങൾക്ക് ശേഷം അയാൾ ട്രാഫിക്കിന്റെ അടുത്തു കൂടി പോകുന്നത് അവൾ കണ്ടു. അയാളെ കണ്ടപ്പോൾ അവൾ വണ്ടി അല്പവും കൂടി മുന്നോട്ടു നീങ്ങിയിട്ട്, വണ്ടി സൈഡിൽ പാർക്ക്‌ ചെയ്തിട്ട് അയാളെ നോക്കി.

അയാൾ ട്രാഫിക്കിന്റെ അടുത്തു കൂടി ഒരു ഊട് വഴിയിലൂടെ താഴേക്കു ഇറങ്ങി പോകുന്നത് അവൾ കണ്ടു. അയാൾ എങ്ങോട്ടേക്കാണ് പോകുന്നത് എന്ന ആകാംഷയിൽ അവളും അയാളുടെ പിറകെ പോയി. അയാൾ നടന്നു ഒരു വിജനമായ വഴിയിലൂടെ വേസ്റ്റുകൾ കിടക്കുന്ന സ്ഥലത്തു ചെറിയൊരു പൊളിഞ്ഞ കണ്ടെയ്നർ ക്യാബിനുള്ളിലേക്ക് കയറുന്നതു അവൾ കണ്ടു.

അവളും അയാളുടെ പിറകെ നടന്നു ക്യാബിനു അടുത്തെത്തി. അവൾ അതിനു പുറത്തു ഒന്ന് കൊട്ടി വിളിച്ചു. 3,4 സെക്കന്റ് കഴിഞ്ഞപ്പോൾ അയാൾ വന്നു തുറന്നു. അവളെ കണ്ടു ഞെട്ടി.
" അയ്യോ മോളെന്താ ഇവിടെ "
" അത് കൊള്ളാം, ചേട്ടനെ കുറച്ചു ദിവസമായിട്ട് കാണാത്തൊണ്ടു വന്നതാ "
അയാളൊന്ന് പരുങ്ങി
" അത് മോളെ,... "
" എന്താ പറഞ്ഞോളൂ "
" ഞാൻ അവിടെ വന്നു നിന്നാൽ ഇനിയും മോള് പൈസ വല്ലതും തരും എന്ന് കരുതിയാണ്, ഞാൻ അങ്ങോട്ടേക്ക് വരാഞ്ഞത് "
" എനിക്ക് ബുദ്ധിമുട്ടായി എന്ന് ആര് പറഞ്ഞു, എനിക്ക് ബുദ്ധിമുട്ടയെങ്കിൽ ഞാൻ അങ്കിളിനെ തിരക്കി വരില്ലാതിരുന്നല്ലോ "
" ഉം "
" അല്ല, ഇതാണോ അങ്കിളിന്റെ താമസം സ്ഥലം "

💬 Comments

View all comments