Chapter Title : അപർണ I P S [AparnA]
അർജു.. അർജൂ.. എഴുന്നേൽക്ക് എന്ത് ഉറക്കമാ ഇത്.
ആ എന്ന് പറഞ്ഞ് അവൻ തിരിഞ്ഞു കിടന്നു
എണീക്കുന്നെങ്കിൽ എണീക്ക് അല്ലെങ്കിൽ ഞാൻ വല്ല ടാക്സിയും പിടിച്ച് എയർപോർട്ടിൽ പൊക്കോളാം എന്നും പറഞ്ഞ് അപർണ അടുക്കളയിലേക്ക് നടന്നു . രണ്ട് കപ്പ് കോഫിയുമായി അവൾ വരുമ്പോഴേക്കും അർജുൻ കുളിച്ച് റെഡിയായിരുന്നു ..
അവർ രണ്ടുപേരും സോഫയിലിരുന്ന് കാപ്പി കുടിക്കുന്നതിനിടയിലാണ് അർജുൻ അപർണയുടെ മുഖം ശ്രദ്ധിച്ചത് . അവൻ ആ മുഖം തൊടാനായി കൈ നീട്ടി പക്ഷേ അപർണ അത് തട്ടിമാറ്റി
സോറി ഡി...
ഞാൻ ഇന്നലെയും നിന്നെ വേദനിപ്പിച്ചു അല്ലേ .. അവന്റെ കണ്ണുകൾ നിറഞ്ഞു അപർണയെ മാറോട് ചേർത്ത് കൈവിരലിന്റെ പാടുള്ള സ്ഥലത്ത് ഒരു മുത്തം നല്കി
അപ്പോഴാണ് അപർണ ക്ലോക്കിലേക്ക് നോക്കിയത് എട്ട് മണി കഴിഞ്ഞിരിക്കുന്നു അവൾ അവനെ തള്ളിമാറ്റി ..
അയ്യോ സമയം പോയി എന്നും പറഞ്ഞ് അവൾ ബെഡ്റൂമിലേക്ക് ഓടി ..
മുഖത്തെ ചുവന്ന പാടിൽ ഒരല്പം ക്രീം പുരട്ടി ലിപ്സ്റ്റിക് എടുത്ത് ചുണ്ടിലൂടെ ഓടിച്ചു . ഒരല്പം സിന്ദൂരമെടുത്ത് നെറുകയിൽ ചാർത്തി ഷോൾ എടുത്ത് കഴുത്തിലൂടെ ഇട്ടു ഹാന്റ് ബാഗിൽ സാധനങ്ങൾ എല്ലാം ഉണ്ടെന്ന് ഉറപ്പുവരുത്തി ഡോർ തുറന്ന് പുറത്തേക്കിറങ്ങി
അവളെ കാത്ത് അർജുൻ ഹാളിൽ തന്നെ ഉണ്ടായിരുന്നു വാ പോകാം എന്ന് പറഞ്ഞ് അവൾ മുന്നിൽ നടന്നും
ഒന്നും മറന്നിട്ടില്ലല്ലോ
ഏയ് ഇല്ല അവൾ ധൃതിയിൽ നടക്കുന്നതിനിടയിൽ പറഞ്ഞു
ഡീ നീ ഇത്ര തിരക്ക് കൂട്ടണ്ട ആവശ്യമൊന്നുമില്ല പത്ത് മണിക്കല്ലെ ഫ്ലൈറ്റ് ഇനിയും സമയമുണ്ട് ഫ്ലാറ്റിന്റെ ഡോർ അടക്കുന്നതിനിടെ അർജുൻ
💬 Comments
View all comments