Chapter Title : അപർണ I P S Part 2 [AparnA]
അഞ്ച് മിനിട്ട് താങ്കളോട് തനിച്ച് സംസാരിച്ചാൽ കൊള്ളാമായിരുന്നു ..
പൊതുവാൾ തന്റെ ഭാര്യയെ നോക്കി കണ്ണുകൾ കൊണ്ട് പുറത്തോട്ട് പോകാൻ നിർദ്ദേശം നല്കി . പത്മജ ഡോറ് തുറന്ന് പുറത്തേക്ക് പോയി പിന്നാലെ അൻവറും...
എന്താണ് നിനക്ക് അറിയാനുള്ളതെന്ന് എനിക്ക് ആ മുഖത്ത് നിന്ന് വായിച്ചെടുക്കാം
വൈ യൂ ?
എന്ത് കൊണ്ട് ഞാൻ നിന്നെ തിരഞ്ഞെടുത്തു എന്നല്ലേ നിനക്കറിയേണ്ടത് ഉത്തരം സിമ്പിളാണ് അപർണ . നിന്റെ അത്രയും കഴിവുള്ള വേറെ ഒരു ഓഫീസർ ഇന്ന് നമ്മുടെ ഡിപ്പാർട്ട്മെന്റിൽ ഇല്ല. യു നോ വൺ തിങ്ങ് ഞാൻ തിരഞ്ഞെടുത്ത എന്റെ ടിമിലെ ആദ്യ മെമ്പർ താനായിരുന്നെടോ .
എനിക്കറിയാം തന്റെ ഉള്ളിൽ എനിക്കുള്ള ഇമേജ് എന്താണെന്ന് . മുൻശുണ്ടിക്കിരാൻ പെണ്ണുപിടിയൻ എന്നൊക്കെയല്ലെ അതിനൊന്നും ഒരു മാറ്റവും വരുത്തണ്ട
സാർ ഞാൻ ... അപർണ ഒരല്പം വികാരാധീനയായി
ഞാനന്ന് താങ്കൾക്കെതിരെ കംപ്ലൈന്റ് ചെയ്തതുകൊണ്ട് താങ്കൾക്ക് എന്നോട് തീർത്താൽ തീരാത്ത പകയായിരിക്കുമെന്നാണ് കരുതിയത് .
ഏയ് അന്ന് താൻ ചെയ്തത് തന്നെയായിരുന്നെടോ ശരി എല്ലാം എന്റെ തെറ്റായിരുന്നു ഒരു മകളെപോലെ കാണേണ്ട തന്നോട് ഞാനൊരിക്കലും അങ്ങനെയൊന്നും പെരുമാറരുതായിരുന്നു
സാർ ... അപർണയുടെ ആ വിളിക്ക് കണ്ണുനീരീന്റെ സ്വാദുണ്ടായിരുന്നു
താനിപ്പോൾ ചിന്തികുന്നുണ്ടാകും എനിക്കെന്ത് പറ്റിയെന്ന് .. എന്റെ മരണം ഒരുവട്ടം വാതിൽ വന്ന് മുട്ടീയെടോ ഇനിയും എത്രനാളെന്ന് വച്ചാ ഇങ്ങനെ മടുത്തെടോ .. എന്നെ തേടി അവസാനമായി വന്ന കേസ് അത് ഒരിക്കലും ഫയലുകളിൽ ഒതുങ്ങി കൂടരുത് . താൻ ആ കൊലയാളിയെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം ...
തീർച്ചയായും
💬 Comments
View all comments