Chapter Title : അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]
സകല ശക്തിയും ഉപയോഗിച്ചു ജയനെ തള്ളി മാറ്റിയ അവൾ ഓടിമാറി പേടിച്ച് വിറങ്ങലിച്ച ഒരു കൊച്ച് കുട്ടിയെ പോലെ റൂമിന്റെ ഒരു മൂലയിൽ ചെന്ന് നിന്നു. അവളുടെ കണ്ണുകൾ ചുവന്ന് കലങ്ങിയിരുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് ജയന് മനസ്സിലായില്ല.
"മോളെ അപ്പു... " അവൻ അവളുടെ അരികിലേക്ക് നടന്നു.
" പോ...പോ... എനിക്ക് ചേട്ടനെ പേടിയാണ് ....എന്നെ തൊടരുത്...പോ..."
"അപ്പൂ... ഞാൻ ...." അവൻ അവളുടെ നെറ്റിയിൽ തലോടാൻ കൈ ഉയർത്തി.
"പോ .....പോടാ... എന്നെ തൊട്ടാൽ ഞാൻ അലറി വിളിക്കും..." അപർണ്ണയുടെ ദേഷ്യം കലർന്ന മുഖവും ശബ്ദവും എല്ലാം ആയപ്പോൾ പേടിച്ച് പോയ ജയൻ എന്ത് ചെയ്യണം എന്നറിയാതെ വിറങ്ങലിച്ച് നിന്നു. അവന് ഒന്നും തന്നെ പറയാൻ കഴിഞ്ഞില്ല. താന്‍ നെയ്ത് കൂട്ടിയ സ്വപ്ന ലോകത്ത് നിന്നും അവൻ റിയാലിറ്റിയിലേക്ക് മടങ്ങിവന്നു.
https://imgur.com/a/4jmu7WF
പിന്നീട് കുറച്ച് സമയത്തേക്ക് മുറിയിൽ ആകെ ഒരു മൂകത മാത്രം ആയിരുന്നു. അടുത്ത നിമിഷം ജയൻ കാറിന്റെ താക്കോലും ഫോണും എടുത്ത് നീറുന്ന മനസ്സുമായി മുറിയിൽ നിന്നും പുറത്തിറങ്ങി. അവന്റെ കണ്ണുകളിൽ നിന്നും കണ്ണു നീർ തുള്ളികൾ പൊടിഞ്ഞ് തുടങ്ങിയിരുന്നു. അപർണ്ണ അപ്പോഴും ആ ഷോക്കിൽ നിന്നും പുറത്ത് വരാതെ സംരംഭിച്ചിരിക്കുകയായിരുന്നു.
അടുത്ത ദിവസം ജയൻ അപർണ്ണയോട് കരഞ്ഞു മാപ്പു പറഞ്ഞെങ്കിലും അവൾ ദേഷ്യത്തിൽ അയാളെ നല്ല രീതിയിൽ ചീത്ത പറഞ്ഞു വിട്ടു. പിന്നീട് രണ്ട് ദിവസം ജയൻ അവിടേക്ക് വന്നതേയില്ല. അന്ന് രാത്രി താൻ അപർണ്ണയോട് ചെയ്തു പോയ കാര്യവും അതിന് മുമ്പ് അവളോട് പെരുമാറിയ രീതിയും എല്ലാം തെറ്റായ
💬 Comments
View all comments