Chapter Title : അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]
എന്താ ചെയ്യേണ്ടത് എന്ന് എനിക്ക് അറിയില്ല .... ഞാൻ ഒരു ചേട്ടനെ പോലെ കണ്ടാണ് പുള്ളിയെ നോക്കിയത് .... പക്ഷേ..." അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
" അപർണ്ണ ... നിങ്ങൾക്ക് മുന്നിൽ 2 വഴി ഉണ്ട്.. ഒന്നാമത്തെ വഴി... ഇവിടെ പോലീസും നിയമയും ഉണ്ട് .... നിങ്ങൾക്ക് ഉണ്ടായ മോശം അനുഭവത്തെ പറ്റി പോലീസിൽ പരാതി നൽക്കുക... രണ്ടാമത്തെ വഴി... അയാൾക്ക് മാപ്പ് കൊടുക്കുക... കുട്ടിയെ ഉപദ്രവിക്കണം എന്ന ഉദ്ദേശം അയാളുടെ പ്രവർത്തിയിൽ ഉണ്ടായിരുന്നില്ല ...എന്തോ തെറ്റിധാരണയുടെ പുറത്ത് .... കുട്ടിയോടുള്ള അന്ധമായ സേനഹത്തിന്റെ പുറത്ത് സംഭവിച്ചതാണ്..... കുട്ടിക്ക് ആലോചിച്ച് തീരുമാനിക്കാം...."
" ഡോക്ടർ ഞാൻ... "
" ഞാൻ പറഞ്ഞത് മനസ്സിലായോ... പിന്നെ രണ്ടാമത്തെ വഴിയാണ് തിരഞ്ഞെടുക്കുനത് എങ്കിൽ അയാളെ പരമാവധി തന്നിലേക്ക് ചേർത്ത് നിർത്തണം... ഇനിയും ഒരു ഒറ്റപ്പെടലും മറ്റും സംഭവിച്ചാൽ ഒരു പക്ഷേ അയാളുടെ മനസ്സിന്റെ താളം പൂർണ്ണമായും തെറ്റും.."
"അപ്പോൾ എനിക്ക് വീണ്ടും മോശം അനുഭവം ഉണ്ടായല്ലോ ?" അപർണ്ണ ചോദിച്ചു.
" ഇനി അത് ഉണ്ടാവില്ല... ഇപ്പോൾ എന്താണ് യാഥാർത്ഥ്യം എന്നുള്ള തിരിച്ചറിവ് അയാൾക്ക് വ്യക്തമായി ഉണ്ടായിരിക്കും .... അത് കൊണ്ട് തന്നെ നിങ്ങളുടെ സമ്മതം ഇല്ലാതെ ഒരു നോട്ടം കൊണ്ട് പോലും അയാൾ ഇനി ഉപദ്രവിക്കില്ല...."
തിരികെയുള്ള യാത്രയിൽ അപർണ്ണ തീർത്തും ടെൻഷൻ നിറഞ്ഞ അവസ്ഥയിൽ ആയിരുന്നു. അവസാനം അവൾ നടന്ന സംഭവം എല്ലാം തന്നെ ചേച്ചിയോട് തുറന്ന് പറയുവാൻ തീരുമാനിച്ചു.
അതേ ദിവസം തന്നെയാണ് അനീഷ് നാട്ടിൽ നിന്ന് തിരിച്ച് ദോഹയിൽ എത്തിയത്. ഓഫീസിൽ വന്ന്
💬 Comments
View all comments