Chapter Title : അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]
ഉണ്ട് ...."
മനു..... ഓഫീസിൽ ഉള്ളവർക്ക് അവൻ വെറും ഒരു മഞ്ഞപത്രം മാത്രമാണ്. പക്ഷേ നല്ല ഒന്നാന്തരം വിഷ പാമ്പാണ് യത്ഥാർത്ഥത്തിൽ അവൻ. പണത്തിന് വേണ്ടി അനീഷിന് സ്ഥിരമായി സ്ത്രീകളെ കണ്ടെത്തി എത്തിച്ച് കൊടുക്കുന്നത് മനു ആണ്. പച്ചയ്ക് ഒരു ഒന്നാന്തരം പിമ്പ്. മനുവിന്റെ ഐഡിയ പ്രകാരമാണ് അനീഷ് കാര്യങ്ങൾ എല്ലാം ചെയ്യുന്നത്. സത്യത്തിൽ അത്ര ധൈര്യം ഒന്നുമില്ലാത്ത അനീഷിന്റെ ശെരിക്കുമുള്ള ധൈര്യം മനുവിന്റെ ബുദ്ധിയാണ്. ജയന് റൂം എടുത്ത് കൊടുത്തതും ജയനെ കൊണ്ട് സ്ത്രീകളെ അനീഷിന് വേണ്ടി പിക്ക് ചെയ്ത് താമസ സ്ഥലത്തേക്ക് എത്തിച്ചിരുന്നതും അത് വഴി ജയനെ ഒരു പിമ്പായി ചിത്രീക്കരിക്കുന്നതും എല്ലാം മനുവിന്റെ ഉപദേശം ആയിരുന്നു. ഇതിന് പുറമെ അവിടെയും ഇവിടെയും നടക്കുന്ന കാര്യങ്ങൾ മറ്റുള്ളവരോട് പറഞ്ഞു തമ്മിൽ തല്ലിക്കാനും ഉള്ള കഴിവ് മനുവിന് ഉണ്ടായിരുന്നു. റിയൽ ലൈഫ് നാരദൻ. അനീഷ് ജയന് അപർണ്ണയെ വളക്കാൻ ഉള്ള വഴി പറഞ്ഞ് കൊടുത്തപ്പോൾ തന്നെ മനു ഇങ്ങനെ എല്ലാം നടക്കുമെന്ന് അനീഷിനോട് പറഞ്ഞിരുന്നു.
" പറ അനിയേട്ടാ..... ജയന് അടി കിട്ടിയാ...?" മനു അനീഷിനെ അവർ മാത്രമുള്ള സ്ഥലങ്ങളിൽ ചേട്ടാ എന്നാണ് വിളിക്കുക.
"അടി കിട്ടിയില്ല.... രണ്ടും തല്ലി പിരിഞ്ഞ്... എന്നാലും നീ ഇത് എങ്ങനെ മുൻകൂട്ടി കാണുന്നു മനു "
" അതൊക്കെ കഴിവാണ് ചേട്ടാ... ഒരു കാര്യം ചെയ്യ് നമ്മുക്ക് അവിടെ വരെ ഒന്നു പോയ് നോക്കാം.... ഇപ്പോൾ അവളുടെ മനസ്സിൽ കയറി കൂടാൻ പറ്റിയ സമയം ആണ്... എന്റെ ഊഹം വച്ച് അവൾക്ക് ഇപ്പോൾ അവന്റെ നിഴലിൽ നിന്ന് പുറത്ത്
💬 Comments
View all comments