Chapter Title : അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]
അനസിനു ആകാംഷ ഏറി...
"നമ്മുടെ ജയൻ സാറിനും അനീഷ് സാറിനും ചില സൈഡ് ബിസിനസ്സ് എല്ലാം ഉണ്ട്..."
"എന്ത് ബിസിനസ്സ് " അനസ് ചോദിച്ചു.
"അത് മറ്റേത്...വാണിഭം...പെൺ വിഷയം ആണ്..." മനു വളരെ പതിഞ്ഞ ശബ്ദത്തിൽ ആണ് ഇത് പറഞ്ഞത്.
"നിനക്കു നല്ല ഭാവി ഉണ്ട് മനു...ഏതെങ്കിലും ഓൺലൈൻ മഞ്ഞപത്രം തുടങ്ങിക്കൂടെ?"
"ഇടക്ക് കേറി വെടിവെക്കല്ലേ അനസെ...ഞാൻ ഉള്ളത് തന്നെ ആണ് പറഞ്ഞത്. രണ്ടു പേരെയും പലപ്പോഴും പല പെണ്ണുങ്ങളുമായി കണ്ടവർ ഉണ്ട്...അതും ജയൻ താമസിക്കുന്ന സ്ഥലത്തു..അവിടെ പെണ്ണുങ്ങളെ കൊണ്ട് വന്നു ആണ് പരുപാടി...ജയന്റെ മെയിൻ കസ്റ്റമർ അനീഷ് സർ ആണ്...ഇപ്പോൾ കൊണ്ട് വന്ന പെണ്ണും അതിനു വേണ്ടി ആണ്...കൊണ്ട് വന്നത് അനിയത്തി ആണോ അല്ലയോ എന്ന് നിനക്കു എങ്ങനെ ഉറപ്പിച്ചു പറയാൻ പറ്റും?....ഏതെങ്കിലും കസ്റ്റമർ വരുമ്പോൾ ആവും ഇയ്യാൾ ഇവിടെ നിന്നും വേഗം പോവുന്നത്.." മനു പറഞ്ഞു നിർത്തി
"ഉള്ളത് പറയാമല്ലോ മനു...നിന്നെ പോലെ ഒരു പരമ നാരി ചെറ്റയെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല...ഞാൻ പോവുകയ്യാണ്...." തെല്ലൊരു ദേഷ്യത്തോടെ ലഞ്ച് ബോക്സ് അടച്ചു കൊണ്ട് അനസ് എഴുന്നേൽക്കാൻ ഒരുങ്ങിയപ്പോൾ മനു കയ്യിൽ പിടിച്ചു അവിടെ ഇരുത്തി.
"അങ്ങനെ ഓടി പോവല്ലേ മോനെ...അതെ ഞാൻ ചെറ്റ ആണ്....ഈ ചെറ്റ ഇതിനു മുൻപ് നിന്നോട് പറഞ്ഞ പല കാര്യങ്ങളും സത്യമാണെന്നു പിന്നീട് നിനക്കു മനസ്സിലായിട്ടുള്ളതല്ലേ മോനെ?"
"ഏത്? ബോണസ് കിട്ടുന്നതും...അഞ്ജലിയെയും ഷഫ്‌നയെയും ടെർമിനേറ്റു ചെയ്തത് എല്ലാം മുൻകൂട്ടി പറഞ്ഞതോ? അത് നീ ഒളിഞ്ഞു നിന്ന് കേട്ടതല്ലെ....അത് പോലെ ആണോ ഇത്....എന്തായാലും ഇത് ഞാൻ വിശ്വസിക്കില്ല...എന്നോട് പറഞ്ഞത് പറഞ്ഞു...വേറെ
💬 Comments
View all comments