0%

Chapter Title : അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]

Author : MALLU STORY TELLER Read All Parts 2.9K

ആരോടും പറയേണ്ട"

"അതേടാ , ഞാൻ എല്ലാം ഒളിഞ്ഞു കേൾക്കുന്നവൻ ആണ്...ചെവി ഉണ്ടായാൽ പോരാ..കേൾക്കേണ്ടത് കേൾക്കണം..." മനു പറഞ്ഞു.

"നീ ഇവിടെ കേട്ട് കൊണ്ട് ഇരുന്നോ...എനിക്ക് വേറെ പണി ഉണ്ട്...." ഇത് പറഞ്ഞു അനസ് അവിടെ നിന്നും എഴുന്നേറ്റു പോയി.

"ഇപ്പൊ എന്നെ നൻബേണ്ട... പത്രത്തിൽ വാർത്ത വരുമ്പോൾ മനസ്സിലാവും...." തിരിച്ചു നടക്കുമ്പോൾ പിറകിൽ നിന്നും മനു പറഞ്ഞ ഈ കാര്യം കേട്ടപ്പോൾ അനസിന്റെ മനസ്സിലും ചില സംശയങ്ങളുടെ പുൽനാബുകൾ മുളക്കുവാൻ തുടങ്ങി. കാര്യം എല്ലാവരും മനുവിനെ മഞ്ഞപത്രം എന്ന് വിളിക്കും എങ്കിലും അവൻ പറഞ്ഞ ഒട്ടുമിക്ക എല്ലാ കാര്യങ്ങളും നടന്നിട്ടുണ്ട്. ഓഫീസിലെ റിസപ്ഷനിൽ ജോലി ചെയ്തിരുന്ന അഞ്ജലിയും ഷഫ്‌നയും ...

പെട്ടന്ന് ഒരു ദിവസം രാത്രി ആണ് മാനേജ്‍മെന്റ് രണ്ടു പേരെയും ടെർമിനേറ്റു നാട്ടിലേക്കു കയറ്റി വിട്ടത്...അനീഷ് സാറിനും HR ഓഫീസർ അനിതക്കും മാത്രം അറിയാവുന്ന ആ കാര്യം വരെ രണ്ടു ദിവസം മുൻപ് തന്നോട് വന്ന പറഞ്ഞ ആളാണ് മനു. ' നമ്മുടെ ഓഫീസിൽ നിന്നും രണ്ടു പേര് കുറച്ചു ദിവസത്തിനുള്ളിൽ പുറത്താകും' അന്ന് അവൻ അങ്ങനെ പറഞ്ഞപ്പോൾ താൻ അത് കാര്യമാക്കിയില്ല...

പക്ഷെ സംഭവം നടന്നു. അത് പോലെ തന്നെ ആവുമോ ഇതും...ഈ ജയൻ ചേട്ടൻ അവൻ പറഞ്ഞ പോലെ മോശം ആളാണോ? അയാൾ ആ പാവം പെങ്കൊച്ചിനെ...ഏയ്...താൻ എന്തിനാ വീണ്ടും ഇങ്ങനെ ചിന്തിക്കുന്നത്..അങ്ങനെ ഒന്നും ഉണ്ടാവില്ല....

അനസിന്റെ മനസ് ചിന്തിച്ചു കാട് കയറിത്തുടങ്ങിയിരുന്നു.

അടുത്ത ദിവസം ജോർജ് ഡോക്ടറുടെ ക്ലിനിക്കിൽ എല്ലാ മാസവും ഉള്ള പതിവ് സന്ദർശനത്തിന്റെ ഭാഗമായി എത്തിയ ജയനെ

💬 Comments

View all comments