Chapter Title : അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]
കണ്ണുകൾ നിറഞ്ഞ് തുളുമ്പി നിർക്കുന്നത് അപർണ്ണ ശ്രദ്ധിച്ചു. അവൾ തന്റെ കൈ വിരലുകൾ കൊണ്ട് ജയന്റെ കണ്ണുനീർ തുള്ളികൾ തുടച്ചു മാറ്റി. അവളുടെ സുന്ദരമായ മുഖത്ത് പുഞ്ചിരി വിടർന്നപ്പോൾ ജയന് തന്റെ നെഞ്ചിൽ കുറച്ച് ദിവസ്സങ്ങളായി ഉറച്ച് നിന്നിരുന്ന മഞ്ഞ് കട്ടകൾ ഉരുക്കി തീരുന്ന പ്രതീതി ആണ് ഉണ്ടായത്.
"ചേട്ടൻ ഇനി വിഷമിക്കേണ്ട, എനിക്ക് ചേട്ടനോട് ഒരു പിണക്കവും ഇല്ല ..... വേഗം കുളിച്ചിട്ട് വാ..... ഞാൻ ഒരു സ്പെഷൽ സാധനം കുക്ക് ചെയ്തിട്ടിട്ടുണ്ട്....." അവൾ ജയന്റെ കൈ പിടിച്ച് ഉയർത്തി. അപ്പോൾ പുറഞ്ഞ് വേനലിന്റെ വരവറിയിച്ച് കൊണ്ടുള്ള മഴ ചാറ്റലിന്റെ രൂപത്തിൽ പെയ്ത് തുടങ്ങിയിരുന്നു. കുളി കഴിഞ്ഞ് അവർ രണ്ട് പേരും ഒന്നിച്ച് ഭക്ഷണം കഴിച്ചു. ഭക്ഷണ ശേഷം പുറത്ത് പോകാനായി ഒരുങ്ങിയ ജയനെ തടഞ്ഞ് കൊണ്ട് അപർണ്ണ ചോദിച്ചു.
"എവിടേക്കാണ്..?"
" താഴെ... കാറിലേക്ക് ... ഉറക്കം വരുന്നുണ്ട്..." ജയൻ പറഞ്ഞു.
" അത് വേണ്ട .... ഇവിടെ കിടന്നാൽ മതി ഇനി മുതൽ ... ദേ പുറത്ത് മഴ ഉണ്ട് .."
" അത് കുഴപ്പം ഇല്ല ...."
" എന്നാൽ ഞാനും കാറിൽ തന്നെ വന്ന് കിടക്കും... മര്യാദയ്ക്ക് ഇവിടെ കിടന്നോ..." അപർണ്ണ സ്വരം കടുപ്പിച്ചു”
"എന്തിനാ അപ്പു വെറുതെ.... "ജയന്റെ ശബ്ദത്തിൽ നിരാശ കലർന്നിരുന്നു.
"ഇനി ഒന്നും പറയണ്ട... ഇവിടെ കിടന്നാൽ മതി...." ജയന് അവൾ പറഞ്ഞത് അനുസരിക്കുക മാത്രമാണ് വഴി ഉണ്ടായത്. അധികം വൈകാതെ തന്നെ അവർ രണ്ടു പേരും ഉറങ്ങുവാൻ കിടുന്നു. കട്ടിയില്ലാത്ത ഒരു വെള്ള കളർ
💬 Comments
View all comments