Chapter Title : അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]
…. എനിക്ക് അത് കാണാൻ ആണ് ഇഷ്ട്ടം…” ഇത് പറഞ്ഞപ്പോർ ജയന്റെ കണ്ണുകൾ നിറഞ്ഞു .
അവൾക്ക് എന്ത് പറയണം എന്നറിയാതെ ആയി. അന്ന് രാത്രിയിലും മഴ പെയ്ത് കൊണ്ടിരുന്നു. തലേ ദിവസത്തെ അപേക്ഷിച്ച് നല്ല ശക്തിയിൽ ആണ് മഴ പെയ്തിരുന്നത്. ഭക്ഷണ ശേഷം ജയൻ താഴേക്ക് പോകുന്നത് കണ്ട അപർണ്ണക്ക് ശെരിക്കും കലി വന്നു. ഇന്ന് എന്തായാലും വിട്ട് കൊടുക്കാൻ അവൾ തയ്യാറല്ലായിരുന്നു.
“ജയേട്ടാ… വെറുതെ കളിക്കല്ലേ… ഇവിടെ കിടന്നാൽ പോരെ…”
“അപ്പൂസേ അത് ശെരിയാവില്ല…. നീ വലിയ കുട്ടി ആണ്… ഞാൻ ഇവിടെ കിടന്നാൽ അത് ശെരിയാവില്ല… നീ ഈ സാരിയും മാറാപ്പും എല്ലാം മാറ്റി. കിടന്ന് ഉറങ്ങ്..”
“ആഹാ ഈ ബോധം ഇപ്പോഴാണോ വന്നത് …മുൻപൊക്കെ നമ്മൾ ഈ റൂമിൽ തന്നെ അല്ലേ ഒന്നിച്ച് താമസിച്ചിരുന്നത്… ചേട്ടൻ താഴെ തറയിൽ അല്ലേ കിടക്കുന്നത് … പിന്നെ എന്താ…”
“ മുൻപ് എല്ലാം നിന്നെ ഞാൻ കണ്ടിരുന്നത് വേറെ രീതിയിൽ ആയിരുന്നു… ഇപ്പോൾ എനിക്ക് അതിൽ നല്ല കുറ്റബോധം ഉണ്ട് …”
“ ആണോ… ഇപ്പോൾ എന്നെ എങ്ങനെ ആണ് കാണുന്നത് … കുറച്ച് നേരത്തെ എന്താ പറഞ്ഞത് … ഇവിടെ ഞാൻ ഉള്ളതാണ് ചേട്ടന് ആശ്വാസം എന്നല്ലേ…” അവരുടെ വാക്കുകൾ കൊണ്ടുള്ള പോര് തുടർന്നു. അവസാനം ജയൻ തന്നെ വിജയിച്ചു. അവൾ പറഞ്ഞത് ഒന്നും കേൾക്കാതെ അവൻ ഇരുട്ട് പിടിച്ച കോറിഡോറിലൂടെ പടികൾ ഇറങ്ങി താഴേക്ക് പോയി.
ജയൻ റൂമിന് പുറത്ത് ഇറങ്ങിയതിന്റെ പിറകെ അവളും പുറത്തേക്ക് ഇറങ്ങി.അപ്പോഴേക്കും പുറത്ത് മഴ അതിന്റെ
💬 Comments
View all comments