0%

Chapter Title : അപർണ - മരുഭൂമിയിലെ മാണിക്യം [Mallu Story Teller]

Author : MALLU STORY TELLER Read All Parts 1.9K

പോലെ ആവും ചേട്ടനും"

"നീ പറയുന്നത് ശെരിയാണ്, അനിയനോ ചേട്ടനോ റൂമിൽ ഉള്ളത് നമ്മുക് സന്തോഷം ഉള്ള കാര്യം തന്നെ ആണ്...പക്ഷെ അത് പോലെ അല്ലാലോ ഇത്....കെട്ട് പ്രായം എത്തിയ കുട്ടി ആണ്....എന്റെ വീട്ടുകാരെല്ലാം ഇത് അറിഞ്ഞപ്പോൾ മുതൽ തുടങ്ങിയ പുകിൽ ആണ്...."

അനസ് അതിനു മറുപടി ഒന്നും പറഞ്ഞില്ല. ഇനിയും താൻ എന്തെങ്കിലും ചോദിച്ചാൽ ജയന്റെ വായിൽ നിന്നും ഇതുപോലുള്ള കാര്യങ്ങൾ കേൾക്കേണ്ടി വരും എന്നുള്ളത് കൊണ്ട് അവൻ ഒന്നും മിണ്ടാതെ ഇരുന്നു. എന്തൊക്കെയോ ചിന്തിചു കൂടി കുറച്ചു ദൂരം കൂടെ വണ്ടി ഓടിച്ച ശേഷം അനസിനെ ഇറക്കേണ്ട സ്ഥലത്തു ഇറക്കിയ ശേഷം ജയൻ പറഞ്ഞു..

"എടാ ഒരു എട്ടരയ്ക്ക് ഞാൻ വരും , എയർപോർട്ടിൽ പോയി അവളെ എടുത്ത് നിന്നെ ഇവിടെ കൊണ്ട് വിടാം"

"ഞാൻ ഇല്ല ചേട്ടാ...ഞാൻ പറഞ്ഞിരുന്നില്ലേ എനിക്ക് മാച്ച് ഉണ്ട്"

"ഞാൻ വരും, എട്ടരക്...വിളിക്കുമ്പോൾ ഫോൺ എടുത്തില്ലെങ്കിൽ ഞാൻ നിന്റെ റൂമിലേക്കു വരും" ഇത് പറഞ്ഞു കൊണ്ട് അനസിനു മറുപടി പറയാൻ സമയം കൊടുക്കാതെ ജയൻ വണ്ടിയെടുത്തു പോയി.

"ചേട്ടാ. ഞാൻ...... ഇയ്യാൾ ഇത് എന്ത് മനുഷ്യൻ ആണ്.....കിളവൻ " അനസ് പിറുപിറുത്തു കൊണ്ട് അവന്റെ റൂം ലക്ഷമാക്കി തിരിഞ്ഞു നടന്നു.

ജയൻ, അപർണ്ണയുടെ അളിയൻ. പ്രതീക്ഷകളുടെ അമിതഭാരവും സ്വപ്നങ്ങളുമായി ഗൾഫിൽ എത്തിയ അനേകം പ്രവാസികളിൽ ഒരാൾ. ഒരു പതിറ്റാണ്ടു മുൻപ് അനുവിനെ വിവാഹം ചെയ്തത് മുതൽ അവരുടെ കുടുംബത്തിന്റെ നാഥൻ. 7 വർഷം നീണ്ട പ്രവാസ ജീവിതത്തിൽ നാട്ടിൽ പോയി വന്നത് ഒന്നോ രണ്ടോ തവണ മാത്രം.

അവസാനം

💬 Comments

View all comments