Chapter Title : അപർണ - മരുഭൂമിയിലെ മാണിക്യം [Mallu Story Teller]
നാട്ടിൽ പോയി വന്നപ്പോൾ ജയൻ ഭാര്യ അനുവിനെയും ഒരു സ്ഥിര വിസയിൽ കൊണ്ട് ഇവിടെക് കൊണ്ട് വന്നതാണ്. രണ്ടു മാസം ഒന്നിച്ചു ജീവിച്ച അവർ ഇവിടെ ചില സൈഡ് ബിസിനസ് എന്ന നിലക് ഒരു ചെറിയ Restaurant ആരംഭിച്ചത്. അവരുടെ സമയ ദോഷത്തിനു അവിടെ നിന്നും ഭക്ഷണം കഴിച്ച ചിലർക്ക് ഭഷ്യ വിഷ ബാധ സംഭവിക്കുന്നത്. തുടർന്ന് സ്ഥാപനത്തിന്റെ ലൈസെൻസ് രേഖകളിൽ പേരുണ്ടായിരുന്ന അനുവിനു കുറച്ചു ദിവസം ജയിലിൽ കിടക്കേണ്ടി വരുകയും പിന്നീട് എൻട്രി ബാൻ ചെയ്തു കൊണ്ട് നാടുകടത്തപെടുകയും ചെയ്തു.
ജയന്റെ വിസ മറ്റൊരു സ്ഥാപനത്തിന്റെ പേരിൽ ആയത് കൊണ്ട് മാത്രമാണ് അന്ന് അനുവിനോടൊപ്പം നാടകടത്തപെടാതിരുന്നത്. കടയിലെ ചിലവുകൾക് ആയി വലിയ തുക ബാങ്കുകളിൽ നിന്നും ലോൺ എടുത്തിരുന്ന ജയന് ബിസിനസ് നിന്നതോടെ അത് തിരിച്ചടക്കാൻ പറ്റാതെ വരുകയും, അത് കേസ് ആവുകയും യാത്ര വിലക്ക് നേരിടേണ്ടി വരുകയും ചെയ്തു. ഇപ്പോൾ ഒരു തുറന്ന ജയിലിൽ അകപ്പെട്ട അവസ്ഥയിൽ ആണ് ജയൻ.
കേസ് ഉള്ളതിനാൽ രാജ്യം വിടാൻ പറ്റില്ല, മറ്റൊരു സ്ഥാപനത്തിൽ നല്ലൊരു ജോലി ലഭിച്ചാൽ തന്റെ വിസ അവിടേക്കു മാറ്റാൻ പറ്റില്ല, അനുവിന് ഇങ്ങോട്ടു വരാൻ പറ്റില്ല, കിട്ടുന്ന ശമ്പളത്തിൽ വലിയ ഭാഗം ബാങ്കിലെ ലോൺ തിരിച്ചഅടക്കാൻ ആയി പോവും. പോരാത്തതിന് നാട്ടിൽ വീട് പണി തുടങ്ങിയിരിക്കുന്നു, അതിന്റെ ചിലവ് വേറെ ഉണ്ട്...പിന്നെ ജോലിയുടെ ഭാരവും... ജോലി സ്ഥലത്തെ ചില മറ്റു പ്രശനങ്ങളും….
ഇന്നിപ്പോൾ ഒറ്റപ്പെടലും ആവർത്തന വിരസതയും നിറഞ്ഞ നാളുകൾ അയാളുടെ ജീവിതത്തിന്റെ നിറം തന്നെ കെടുത്തി കളഞ്ഞിരിക്കുന്നു. സ്വന്തം ശരീരവും മറ്റു
💬 Comments
View all comments