Chapter Title : അപർണ - മരുഭൂമിയിലെ മാണിക്യം [Mallu Story Teller]
കാര്യങ്ങളും ശെരിയായ രീതിക് ശ്രദ്ധിക്കാത്ത വിധം അന്ന് നടന്ന സംഭവങ്ങളും പീന്നിടുള്ള സംഭവങ്ങളും അയാളുടെ മനസ്സിനെ കീഴ്പ്പടുത്തിയിരുന്നു. അലസമായി വളർന്ന താടിയും മുടിയും മെലിഞ്ഞ ശരീരവും അശ്രദ്ധമായ രീതിയിൽ ഉള്ള വസ്ത്ര ധാരണവും മൂലം പണ്ട് കണ്ട ആരെങ്കിലും ഇന്ന് നേരിട്ട് കണ്ടാൽ തിരിച്ചറിയാത്ത വിധം മാറി പോയി അയാൾ. ദിവസത്തിലെ കൂടുതൽ സമയവയും ജോലിയും ഓഫിസ് റൂമും ആയി മാത്രമായി ഒതുങ്ങിയിരുന്നു ജയന്റെ ലോകം.കൊല്ലങ്ങള്‍ക്ക് മുന്‍പ് ഭാര്യ അനുവിനെ വിസയില്‍ രണ്ടു മാസത്തേക് കൊണ്ടു വന്ന ശേഷം അയാള്‍ തന്റെ ഭാര്യയെ നേരിട്ട് കണ്ടിട്ടില്ല. പെണ്ണും പിടക്കോഴിയും ഒന്നും ഇല്ലാതെ വരണ്ടുണങ്ങിയ ജയന്റെ ജീവിതത്തിലേക്കാണ് അപർണ്ണയുടെ സർപ്രൈസ് എൻട്രി...
************************
“Excuse me madam... excuse me... We are about land at Doha soon...Kindly fasten your seat belt, please.”
എയർ ഹോസ്റ്റസ് തട്ടി വിളിച്ചത് കേട്ടാണ് അവൾ കണ്ണ് തുറന്നത്. ക്ഷീണം മൂലം അവൾ ഉറക്കത്തിലേക്കു വഴുതി വീണിരുന്നു. കണ്ണുകൾ തിരുമ്മി സീറ്റിലേക് കയറി ഇരുന്ന അപർണയെ നോക്കി സുന്ദരിയായ എയർ ഹോസ്റ്റസ് വീണ്ടും ആവർത്തിച്ചു
"Madam, your seat belt"
"എന്താ...what madam ...i didn’t….”
അപർണ പറഞ്ഞു മുഴുവനാകുന്നതിനു മുൻപേ പുഞ്ചിരിച്ചു കൊണ്ട് എയർ ഹോസ്റ്റസ് അടുത്ത് വന്നു അവൾക്കു ബെൽറ്റ് ഇട്ടു കൊടുത്തു. വീട്ടിൽ നിന്നും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ഉള്ള നിമിഷങ്ങളെ മനസ്സിൽ ഓർത്തു അവൾ ചെറിയ ജാലകത്തിലൂടെ പുറത്തെ കാഴ്ചകളിലേക്ക് കണ്ണോടിച്ചു. താഴെ നൂലിൽ കോർത്ത മാല കണക്കെ നീണ്ടു കിടക്കുന്ന വഴിവിളക്കുകൾ..അങ്ങിങ്ങായി
💬 Comments
View all comments