Chapter Title : അപർണ - മരുഭൂമിയിലെ മാണിക്യം [Mallu Story Teller]
തീപ്പട്ടി കമ്പു പോലെ കെട്ടിടങ്ങൾ..അതിനുമപ്പുറം രാത്രിയിൽ ഒരു തീഗോളം പോലെ സ്വർണ്ണ നിറത്തിൽ ജ്വലിച്ചു നില്കുന്ന സുന്ദരി..ദോഹ പട്ടണം..
വിമാനം പയ്യെ ഭൂമിയിൽ തൊട്ടു. എമിഗ്രേഷൻ കഴിഞ്ഞു ലഗ്ഗേജ് എടുക്കാൻ പോയ അപർണക് ഒരു പുതിയ ലോകത്തു എത്തിയ പോലെ ആണ് തോന്നിയത് ... പല രാജ്യത്തു നിന്നുള്ള ആളുകൾ ..ഭാഷകൾ ..കാഴ്ചകൾ ... വസ്ത്രധാരണങ്ങൾ…എല്ലാം പിറന്നു വീണ ഒരു കുഞ്ഞിന്റെ അമ്പരപ്പോടെ അവൾ നോക്കി നിന്നു. എന്നാൽ തന്നെ പോലെ കയ്യിൽ നിറയെ കുപ്പി വളയും മുടി പുറകിലേക്കു കെട്ടി അതിൽ മുല്ലപ്പൂ ചൂടി സാരിയെടുത്ത ഒരു നാടൻ പെൺകുട്ടിയെ പോലും അവിടെയെങ്ങും അവൾ കണ്ടതേയില്ല.
പുറത്തിറങ്ങിയപ്പോൾ അപർണയുടെ കണ്ണുകൾ ജയനെ തിരയുവാൻ തുടങ്ങി. ചുറ്റും നടന്നു തിരഞ്ഞു നോക്കിയെങ്കിലും ജയനെ മാത്രം അവൾ കണ്ടില്ല. വീശിയടിക്കുന്ന ചെറിയ തണുത്ത കാറ്റിൽ വിറങ്ങലിച്ചു നിൽക്കുന്ന അവളുടെ മനസ്സിൽ ചെറിയ ഭയത്തിന്റെ നിഴൽ വീണു തുടങ്ങിയിരുന്നു.
"ഹല്ലോ അപ്പു കുട്ടി..."
അവൾ പെട്ടന്ന് ഞെട്ടി പോയി. തിരഞ്ഞു നോക്കിയപ്പോൾ ഇതാ ചിരിച്ചു കൊണ്ട് നിൽക്കുന്നു ജയൻ ചേട്ടൻ.
തന്റെ നേരെ തിരിഞ്ഞു നിന്ന അപർണ്ണയെ അടിമുടി നോക്കിയ ജയൻ മൂക്കത്തു വിരൽ വെച്ചു.
"ഡീ ...നീ വല്ലാതെ മാറി പോയല്ലോ...കെട്ടിച്ചു വിടാറായി....എല്ലു പോലെ ഉണ്ടായിരുന്ന ആളാ.."
"hmm ..അതിനു വല്ലപ്പോഴും നാട്ടിൽ വന്നു കുടുംബക്കാരെ എല്ലാം ഒന്ന് കാണണം….. ചേട്ടനും നല്ല മാറ്റം ഉണ്ട്...ഇതെന്ത് കോലം ആണ്... "
ജയനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല, മൂന്ന് നാല് കൊല്ലം മുൻപ് അവളെ കണ്ട ആരായാലും ഇന്ന്
💬 Comments
View all comments