Chapter Title : അപർണ - മരുഭൂമിയിലെ മാണിക്യം [Mallu Story Teller]
കണ്ടാൽ അത്ഭുതപെട്ടുപോവും. അത്ര പെട്ടന്നായിരുന്നു അവൾ തുടുത്ത ആരെയും മയക്കുന്ന ഒരു സുന്ദരി ആയത്.
"കാണാതെ ആയപ്പോൾ ഞാൻ പേടിച്ചു പോയി കേട്ടോ"
"സോറി മോളെ, ഓഫീസിൽ നിന്നും ഇറങ്ങാൻ വൈകി പോയി...ഇന്നാ ഈ കോട്ട് ഇട്ടോ, വിറക്കുന്നുണ്ടല്ലോ" താൻ ധരിച്ചിരുന്ന കോട്ട് ഊരി അവൾക്കു കൊടുത്ത ശേഷം ട്രോളയിൽ ലഗ്ഗേജ് എടുത്ത് വെച്ച അവർ രണ്ടു പേരും പാർക്കിംഗ് ഏരിയയിലേക് നടന്നു.
"എടാ അനസ്” കാറിന്റെ ഡോർ തുറന്നു ജയൻ തട്ടി വിളിച്ചപ്പോൾ ആണ് ഉറക്കത്തിലേക്കു മയങ്ങി വീണ അനസ് കണ്ണ് തുറന്നത്.
"ദേ, ഇതാണ് അപർണ്ണ " ജയൻ അവളെ അനസിനു പരിചയപ്പെടുത്തി കൊടുത്തു. കാറിൽ നിന്നും പുറത്തിറങ്ങി കണ്ണ് തിരുമി തന്റെ കണ്ണട എടുത്ത് വെച്ച് അപർണയെ നോക്കിയ അനസിനു ഒരു നിമിഷത്തേക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.
'എന്ത് ഭംഗിയാണ് ഈ കുട്ടിയെ കാണാൻ ' അവൻ മനസ്സിൽ പറഞ്ഞു. അവൻ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് സ്വയം പരിചയപ്പെടുത്തി.
"ഹായ്, ഞാൻ അനസ്, ഞങ്ങൾ ഒരു ഓഫീസിൽ ആണ് വർക്ക് ചെയ്യുന്നത്"
"ആഹ്...എന്നോട് അനു ചേച്ചി പറഞ്ഞിട്ടുണ്ട് അനസ് ചേട്ടന്റെ കാര്യം..."
"അതേയ്...വർത്തമാനം എല്ലാം പോകുന്ന വഴിക്ക് പറയാം, വാ വണ്ടിയിൽ കയറു " ജയൻ പറഞ്ഞു.
എയർപോർട്ടിൽ നിന്നും താമസസ്ഥലത്തേക് പോകുന്ന വഴിയരികളിലെ കാഴ്ചകൾ എല്ലാം തന്നെ അവൾക് കൗതുകം ഉണർത്തുന്നതായിരുന്നു..പല വർണങ്ങളിൽ ഉള്ള ചെടികൾ കൊണ്ട് മനോഹരമാക്കിയ തെരുവുകൾ....ആഡംബര…….വാഹനങ്ങൾ....ദീപാലംകൃതമായ വലിയ കെട്ടിടകൾ....അപർണയുടെ ശ്രദ്ധ പുറത്തെ കാഴ്ചകളിൽ ആയിരുന്നു എങ്കിൽ പിറകിലെ സീറ്റിൽ ഇരിക്കുന്ന ശ്രദ്ധ മുഴവൻ അവളിൽ
💬 Comments
View all comments