Chapter Title : അപർണ - മരുഭൂമിയിലെ മാണിക്യം [Mallu Story Teller]
ആയിരുന്നു..അത്രയും ആകർഷണം തോന്നിക്കുന്ന മാന്ഹോരമായ മുഖം ഒരു പെൺകുട്ടിയിൽ അവൻ ഈ അടുത്ത കാലത്തൊന്നും കണ്ടിരുന്നില്ല.
അനസ് മനസിൽ ഓരോന്ന് ആലോചിച്ചു കൂട്ടുവാൻ തുടങ്ങി .....'ജയൻ ഒരു പക്ഷെ ഇവളുടെ ഈ അതിരു കവിഞ്ഞ സൗന്ദര്യം കാരണം കൊണ്ടാവുമോ ഇവളെ കൂടെ നിർത്താൻ പറ്റില്ല എന്ന് പറഞ്ഞത്.... ഭാര്യയെ പിരിഞ്ഞു നിൽക്കുന്ന ആളല്ലേ .... ചിലപ്പോൾ കയ്യിൽ നിന്ന് പോയി എന്തെങ്കിലും ചെയ്താലോ... അയ്യേ ...ഇത് ഇയാളുടെ അനിയത്തിയെ പോലെ അല്ലെ....ഞാൻ എന്തൊക്കെ ആണ് ഈ ചിന്തിക്കുന്നത്.....’ കാഴ്ചകൾക്കു ഇടവേള നൽകി അപർണ എന്തോ സംസാരിക്കാൻ തുടങ്ങിയപ്പോൾ ആണ് അവൻ സ്വബോധത്തിലേക് തിരികെ വന്നത്.
"ചേട്ടാ...ഇവിടെ എല്ലാവരും പള്ളിയിലെ അച്ഛന്മാരാണോ? "
"അവരുടെ വേഷം കണ്ടിട്ടാണോ? എട അനസെ നീ ഇത് കേട്ടിലെ.......നമ്മുടെ നാട്ടിൽ ആളുകൾ മുണ്ട് എടുക്കുന്ന പോലെ ഇവിടെ ഉള്ളവരുടെ വേഷം ആണ് ഇത്..എല്ലാം വൈകാതെ മനസിലാകും..... എന്താ മുഖത്തൊരു ടെൻഷൻ പോലെ? വീട്ടിലെ കാര്യം ആലോചിച്ചിട്ടാണോ?
"ഉം...അമ്മയുടെ കാര്യം...." അവൾക് വാക്കുകൾ മുഴുവിപ്പിക്കുവാൻ കഴിഞ്ഞില്ല.
" അതെല്ലാം ശെരിയാവും, ഇനി ഇവിടുത്തെ കാര്യങ്ങൾ ശ്രദ്ധയ്ക്ക്... വേഗം തന്നെ ഒരു ജോലി റെഡി ആയാൽ ആ പൈസ കൊണ്ട് നമ്മുക്ക് എല്ലാം ശെരിയാക്കാം... ഞാൻ അനുവിനോട് എത്ര നിർബദ്ധിച്ചിട്ടു ആരാണെന്നറിയാമോ നിന്നെ ഒന്ന് ഇങ്ങോട്ടു കൊണ്ടു വന്നത്..അവൾക്ക് ഇപ്പോഴും ചിലവ് കൂടും എന്ന ചിന്തയെ ഉള്ളു... അസുഖം എല്ലാം മാറിയാൽ നമ്മുക് അമ്മയെ ഇങ്ങോട്ടു കൊണ്ട് വരാം..."
ജയൻ പറഞ്ഞത് കേട്ട് പിറകിൽ ഇരിക്കുന്ന അനസിനു അയാളുടെ തലയിൽ ഒരു കൊട്ട് കൊടുക്കാൻ ആണ്
💬 Comments
View all comments