Chapter Title : അപർണ - മരുഭൂമിയിലെ മാണിക്യം [Mallu Story Teller]
ഹോസ്റ്റലിൽ നില്ക്കാൻ ആണ് ഇഷ്ട്ടം എന്ന് പറഞ്ഞാൽ താൻ രക്ഷപെട്ടു എന്ന നിലക്ക് കൂടെ ആണ് അയാൾ ആ ചോദ്യം ചോദിച്ചത്. എന്നാൽ ഇത് കേട്ട അനസിന് ചിരിയാണ് വന്നത്
'ഇയാളും ഓന്തും ഒരു മത്സരം വെച്ചാൽ ഓന്ത് തൊട്ടു തൊപ്പിയിടും' അവൻ പിറുപിറുത്തു.
"എനിക്ക് കുഴപ്പം ഒന്നും ഇല്ല ജയേട്ടാ...." അപർണയുടെ മറുപടി കേട്ട ജയൻ ചിരിച്ചു എങ്കിലും അയാളുടെ ഉള്ളിൽ നിരാശ പടർന്നു.
"അത് എന്തായാലും നന്നായി...അങ്ങനെ ആവുമ്പോൾ കുട്ടിക് കുറച്ചു സേഫ്റ്റി ഫീൽ ആവും..ചേട്ടനും ഹെല്പ് ആവും..അല്ലെ ജയൻ ബ്രോ?" അനസിന്റെ ആ ചോദ്യത്തിലെ തനിക്കിട്ടുള്ള കുത്തൽ ജയന് മനസ്സിലായി.
"അതെ അതെ...."ജയൻ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു ... സംസാരം തുടരുന്നതിന്റെ ഇടക്ക് അവർ അനസിന്റെ റൂമിന്റെ അവിടെ എത്തി അവനെ അവിടെ ഇറക്കി യാത്ര തുടർന്നു.
അനസ് ഇറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ അപർണ ചോദിച്ചു:
"വേറെ ഒരാൾ ഇരിക്കുന്നത് കൊണ്ടാണ് ഞാൻ ഒരു കാര്യം ചോദിക്കാതിരുന്നത്, അമ്മയെ ഇങ്ങോട്ടു കൊണ്ട് വരുന്ന കാര്യം ചേട്ടൻ പറഞ്ഞു , അപ്പോൾ അനു ചേച്ചിയെയും വാവയെയും മറന്നോ ചേട്ടൻ? ചേച്ചിക് നല്ല വിഷമം ഉണ്ട് .. ചേട്ടനോട് ഒന്നും പറയുന്നില്ല എന്നുള്ളു.. നാലു കൊല്ലത്തിനു മേലെ ആയില്ലേ ചേച്ചിയെ കണ്ടിട്ട്..."
"എന്ത് ചെയ്യാനാ അപ്പു? എന്റെ അവസ്ഥ അവൾക്കും അറിയാമല്ലോ...പിന്നെ ലോൺ എടുത്ത് വീടിന്റെ പണി തുടങ്ങാൻ അവൾക് ആയിരുന്നില്ലേ തിടുക്കം..എന്നിട്ട് ഇപ്പോൾ... അതിന്റെ ഇടയിൽ അവളെ ഇവിടെ കൊണ്ട് നിർത്തിയാൽ........എന്താ ചെയ്യുക...എല്ലാം ശെരിയാവും അപ്പൂസേ...." ജയൻ ചരിച്ചു കൊണ്ട് പറഞ്ഞു നിർത്തി.
💬 Comments
View all comments