Chapter Title : അപർണ എന്ന അപ്സരസ്സ് 3 [Kamadhevan]
എനിക്ക് ആരെങ്കിലും പെട്ടെന്ന് പിന്നിൽ നിന്ന് വരുമ്പോൾ ഇപ്പോഴും പേടിയാകുന്നത്.”
എന്റെ കൈ അവളുടെ മുടിയിലൂടെ പതിയെ സഞ്ചരിച്ചു.
“അത് സ്വാഭാവികമാണ് അപ്പൂസേ. നിനക്ക് സംഭവിച്ചതിന്റെ ഓർമ്മകൾ അങ്ങനെ തന്നെ ഉണ്ടാകും.”
“ഞാൻ ഇതൊക്കെ പറഞ്ഞിട്ട് നിഖിലേട്ടന് എന്നോട് എന്തെങ്കിലും ഇഷ്ട്ടകുറവ് തോന്നുന്നുണ്ടോ?”
ഞാൻ അവളുടെ മുഖം ഉയർത്തി നോക്കി.
“ഒരു കുറവും ഇല്ല എന്റെ പെണ്ണെ.”
“പക്ഷെ…”
“ഒന്നുമില്ല.”
ഞാൻ പതിയെ പറഞ്ഞു.
“നീ അനുഭവിച്ച കാര്യങ്ങൾ നിന്റെ സ്വഭാവമല്ല. അത് നിന്റെ തെറ്റുമല്ല. അത് നിന്നോട് മറ്റുള്ളവർ ചെയ്ത തെറ്റാണ്.”
അവൾ കണ്ണുകൾ തുടച്ചു.
“എനിക്ക് നിഖിലേട്ടനോട് പറയാൻ പേടിയായിരുന്നു.”
“എന്തിന്?”
“നിഖിലേട്ടൻ എന്നെ വേറെ രീതിയിൽ കാണുമോ എന്ന്.”
ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.
“ഞാൻ നിന്നെ ഇപ്പോൾ കാണുന്നത് അതേ അപ്പൂസായിട്ടാണ്. പക്ഷെ ഒരു വ്യത്യാസമുണ്ട്…”
അവൾ ചോദിച്ചു.
“എന്ത്?”
“നിന്നെ കുറച്ചുകൂടി സ്നേഹിക്കണം എന്ന് ഇപ്പോൾ തോന്നുന്നു.”
അവൾ ഒന്നും പറയാതെ എന്നെ കെട്ടിപ്പിടിച്ചു.
ആ കെട്ടിപ്പിടിത്തത്തിൽ അവളുടെ പേടിയും, ആശ്വാസവും, വിശ്വാസവും എല്ലാം ഉണ്ടായിരുന്നു.
ഞാൻ അവളെ മുറുക്കെ ചേർത്തുപിടിച്ചു.
“ഇനി ബാക്കി പറയണമെങ്കിൽ പതുക്കെ പറഞ്ഞാൽ മതി. ഇന്നുതന്നെ എല്ലാം പറയണമെന്നില്ല.”
അവൾ എന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു.
“പറയണം…”
“എന്തിന്?”
“ഇത്രയും പറഞ്ഞിട്ട് ഇനി ബാക്കി ഒളിപ്പിച്ചുവെക്കാൻ തോന്നുന്നില്ല.”
ഞാൻ അവളുടെ തലയിൽ കൈവെച്ചു.
“ശരി അപ്പൂസേ… ഞാൻ കേൾക്കാം.”
അവൾ എന്റെ കൈ മുറുകെ പിടിച്ചു.
അടുത്ത കഥ പറയാൻ അവൾ വീണ്ടും ഒരു ദീർഘനിശ്വാസം വിട്ടു.
അവൾ കുറച്ചു നേരം
💬 Comments
View all comments