0%

Chapter Title : അപർണ എന്ന അപ്സരസ്സ് 4 [Kamadhevan]

Author : Kamadhevan Read All Parts 60600

കാത്തിരുന്നതിനും അഭിപ്രായങ്ങൾ അറിയിച്ചതിനും നന്ദി. അപർണയുടെ രൂപവും കുട്ടികളികളും കുറുമ്പും എല്ലാം എല്ലാവരുടെയും മനസ്സിൽ പതിഞ്ഞെന്നു വിശ്വസിക്കുന്നു.

എപ്പോഴും പറയാറുള്ളപോലെ ഇതൊരു തുടർകഥ ആണ്. മുൻപുള്ള ഭാഗങ്ങൾ വയ്ക്കുന്നതാവും ഈ പാർട്ടുമായി കൂടുതൽ അടുക്കാൻ എളുപ്പം.

സ്ലോ ആയി പോവുന്നതിൽ ക്ഷമ ചോദിക്കുന്നു.... ഇതേ രീതിയിൽ എഴുതണോ അതോ സംഭവങ്ങൾ മാത്രം പറഞ്ഞു പോയാൽ മതിയോ?? അറിയിക്കുക...

കഥയിലേക്ക് വരാം.....

അവൾ അടുത്ത കഥ പറയാൻ മനസ്സിനെ തയ്യാറാക്കുന്നതുപോലെ കുറച്ചു നേരം മിണ്ടാതിരുന്നു.

ചുറ്റുമൊന്ന് നോക്കി.

പിന്നെ ഞങ്ങൾ ഇരുന്നിരുന്ന അരുവിക്കരയിൽ നിന്ന് കുറച്ചു മാറി, വെട്ടിമാറ്റിയ ഒരു മരത്തിന്റെ കുറ്റിയും അതിനരികിലൂടെ പോകുന്ന ചെറിയ വഴിയും കാണിച്ചുകൊണ്ട് അവൾ പതിയെ പറഞ്ഞു.

“നിഖിലേട്ടാ… പണ്ട് സാറ്റ് കളിക്കുന്ന സമയത്ത് എന്റെ സ്ഥിരം ഒളിസങ്കേതം ഈ സ്ലാബിന്റെ അടിയിലായിരുന്നു. എന്ന് പറഞ്ഞില്ലേ.”

അവളുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി വന്നു.

“എത്രയോ തവണ ഇവിടെ ഒളിച്ചിട്ടുണ്ട്. ആരും എന്നെ കണ്ടുപിടിക്കില്ലായിരുന്നു.”

“അത്രയ്ക്ക് നല്ല സ്ഥലമായിരുന്നോ?”

ഞാൻ ചോദിച്ചു.

അവൾ ചിരിച്ചു.

“അതെ. അതുകൊണ്ടല്ലേ എന്റെ ഇഷ്ടസ്ഥലവും ഞാൻ ഇവിടുത്തെ മൗഗ്ലിയും ആയത്.”

പിന്നെ ആ പുഞ്ചിരി പതിയെ മാഞ്ഞു.

“ഒരു തവണ ഓണത്തിന്റെ സമയത്ത് ഞങ്ങൾ കുറേ പേരുണ്ടായിരുന്നു സാറ്റ് കളിക്കാൻ.”

അവൾ അരുവിക്കരയിലേക്ക് നോക്കിക്കൊണ്ട് തുടർന്നു.

“രാവിലെ ആയിരുന്നു. എല്ലാവരും ഓരോ സ്ഥലത്തായി ഒളിക്കാൻ പോയി. ഞാനും പതിവുപോലെ ഇവിടെ വന്ന് ഒളിച്ചു.”

അവൾ കൈകൊണ്ട് സ്ലാബിന്റെ അടിഭാഗം കാണിച്ചു.

“അപ്പോൾ…”

അവൾ ഒന്ന് നിർത്തി.

“റബ്ബർ വെട്ടാൻ വന്ന ഒരു ചേട്ടൻ ഉണ്ടായിരുന്നു. അച്ഛന്റെ

💬 Comments

View all comments