0%

Chapter Title : അപർണ എന്ന അപ്സരസ്സ് 4 [Kamadhevan]

Author : KAMADHEVAN Read All Parts 63.4K

എന്നെ കാണണം.

എനിക്കും അവളെ കാണണം.

അത്രയും മാത്രം.

ഞാൻ ഫോൺ വെച്ച് റെഡിയാകാൻ തുടങ്ങിയതേയുള്ളൂ.

അപ്പോഴേക്കും ഫോൺ വീണ്ടും ബെല്ലടിച്ചു.

നോക്കിയപ്പോൾ അവൾ തന്നെ.

“എന്താ അപ്പൂസേ? വീണ്ടും എന്താ?”

അവൾ യാതൊരു ആമുഖവുമില്ലാതെ പറഞ്ഞു—

“വരുമ്പോൾ എനിക്ക് ഐസ് ക്രീം കൊണ്ടുവരണം.”

ഞാൻ ഒന്ന് ചിരിച്ചു.

“ഇപ്പോഴാണോ അത് ഓർമ്മ വന്നത്?”

“മ്മ്.”

“വേറെ വല്ലതും?”

“ചോക്ലേറ്റ് കൂടി.”

“അയ്യടാ… എന്നെ കാണാനാണോ വിളിച്ചത്, അതോ ഷോപ്പിംഗ് ഡെലിവറി ആണോ?”

“രണ്ടും.”

അവൾ വളരെ അധികാരത്തോടെ പറഞ്ഞു.

“എന്ത് ഐസ് ക്രീം വേണം?”

“നിഖിലേട്ടന് ഇഷ്ടമുള്ളത് കൊണ്ടുവന്നാൽ മതി.” അതില്ലാതെ വന്നാൽ ഞാൻ എന്നെ തൊടാൻ ഒന്നും സമ്മതിക്കില്ല...

“അപ്പോൾ ചോക്ലേറ്റ് ?”

“അത് എനിക്ക് ഇഷ്ടമുള്ളത്.”

“ഓഹോ… റൂൾസ്‌ ഒക്കെ എനിക്ക്, ചോയ്സ് ഒക്കെ നിനക്ക്.”

“അതെ.”

അവൾ ഒട്ടും മടിയില്ലാതെ പറഞ്ഞു.

“പിന്നെ നല്ലത് വേണം. വില കുറഞ്ഞത് വാങ്ങിയിട്ട് എന്നെ പറ്റിക്കരുത്.”

“അയ്യോ മാഡം… ഇത്രയും വലിയ ഓർഡർ ആണോ?”

“അതെ.”

“പണം ആരാണ് തരുന്നത്?”

“നിഖിലേട്ടൻ.”

“അത് ഞാൻ കരുതിയിരുന്നു.”

അവൾ ചിരിച്ചു.

“പിന്നെ…”

“ഇനിയും ഉണ്ടോ?”

“ഉണ്ട്.”

“പറ.”

“ചോക്ലേറ്റ് ഉരുകിയിരിക്കരുത്.”

“അതെന്റെ കയ്യിൽ അല്ലല്ലോ...?”

“ശ്രദ്ധിച്ച് കൊണ്ടുവരണം.” അപ്പൊ ഉരുകില്ല....

“ശരി.”

“ഐസ് ക്രീം ഉരുകിയാലും പ്രശ്നമില്ല.”

“അതെന്താ?”

“അത് ഞാൻ നിഖിലേട്ടന്റെ മേൽ കുറ്റം പറയാൻ ഉപയോഗിക്കും പിന്നീട് .” എന്നിട്ടവൾ ഉറക്കെ ചിരിച്ചു...

“അയ്യോ… നീ ഞാൻ വരുന്നതിന് മുമ്പേ എന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങിയല്ലോ.”

അവൾ പൊട്ടിച്ചിരിച്ചു.

“നിഖിലേട്ടാ…”

“എന്താ?”

“വാങ്ങി കൊണ്ടുവരണം

💬 Comments

View all comments