0%

Chapter Title : അരളി പൂവ് 11 [ആദി007]

Author : ആദി 007 Read All Parts 719

എനിക്കൊരു കൂടാ പിറപ്പിന്റെ സ്നേഹം തരുന്നുണ്ട് "

"മം ശെരി തന്റെ വിശ്വാസം തന്നെ രക്ഷിക്കട്ടെ. എനിക്കെന്തോ ഇതൊന്നും ശെരിയായി തോന്നുന്നില്ല "
ദേവൻ സ്വയം മാന്യൻ ആകാനുള്ള അവസരം വിട്ടു കളഞ്ഞില്ല. ഇതിനു വേണ്ടി അർച്ചനയുമായി ബന്ധമുള്ള എല്ലാരേം കുറിച്ചും നന്നായി അന്വേഷിച്ചിരുന്നു.

"അവർ പാവമാ സർ. പിന്നെ ഓരോ ആളുകൾക്കും എന്തെങ്കിലും പ്രശ്നം കാണില്ലേ. ആരും പെർഫെക്ട് അല്ലല്ലോ.പിന്നെ ഭർത്താവും ഇല്ലല്ലോ "
അർച്ചന നിർമലയെ ന്യായികരിക്കാൻ ശ്രമിച്ചു

"എങ്കിൽ ഞാനൊരു കാര്യം ചോദിച്ചോട്ടെ "

"മം "

"അല്ല. അപ്പൊ നമ്മളും ഒറ്റക്കല്ലേ. ഇതുപോലൊന്നും ആയില്ലല്ലോ "
ചിരി മറച്ചു വെച്ചു ദേവൻ പറഞ്ഞു

അർച്ചന കണ്ണുരുട്ടി ദേവനെ ഒന്ന് നോക്കി.

"എന്റമ്മോ. ഇതാരാ യക്ഷിയോ..? "

"അതെ യക്ഷിയ എന്താ.. "

ദേവൻ എന്തോ ഓർത്തപ്പോൾ ഒന്ന് പൊട്ടി ചിരിച്ചു.

"എന്താ ഒരു ചിരി....? "
തന്റെ ഭാവം തെല്ലും വിടാതെ അവൾ ദേവന്റെ ചിരിക്ക് മറുപടി നൽകി.

"അല്ലാ . ഈ യക്ഷിയും ഗന്ധർവനും കൂടിയ സങ്കമിക്കുന്നതെന്നു കേട്ടിട്ടുണ്ട് "

"ഐയ്യെ... പോടാ പട്ടി "
അർച്ചന പരിസരം മറന്നു ദേവന്റെ കൈയിൽ ആഞ്ഞു നുള്ളി

"ആഹാ.. "
ദേവൻ വേദനകൊണ്ട് പുളഞ്ഞു

"ഇനി പറയോ...?... ഇങ്ങനെ പറയോ..? "
അവൾ കുറച്ചൂടി ശക്തിയിൽ നുള്ളി.

"പെണ്ണെ. എല്ലാരും നോക്കുന്നു "
ദേവൻ പുളഞ്ഞുകൊണ്ട് പറഞ്ഞു

അപ്പോഴാണ് അവൾക്ക് പരിസര ബോധം ഉണ്ടായത്. അവൾ ചുറ്റുപാടും നോക്കി.

ദേവൻ പൊട്ടി ചിരിച്ചു.

"മം മതി മതി വാ പോകാം "

💬 Comments

View all comments