0%

Chapter Title : അരളി പൂവ് [ആദി 007]

Author : ആദി 007 Read All Parts 1.2K
തന്നെ ടെക്നോ സൊല്യൂഷൻസിന്റെ മെയിൽ ലേക്ക് തന്റെ സിവി അയച്ചു.
പെട്ടന്നാണ് അർച്ചനയുടെ അടുത്തേക്ക് ഒരു വൃദ്ധയും പെൺകുട്ടിയും കടന്നു വന്നത്. കുട്ടി സ്കൂൾ യൂണിഫോം ആണ് ധരിച്ചിരിക്കുന്നത്. മുഖത്ത് നല്ല അവശതയുണ്ട് അവൾ വൃദ്ധയുടെ ഇടുപ്പിലേക്ക് ചാഞ്ഞു നിൽക്കുന്നു. അവരിലും ക്ഷീണം ഉണ്ട്. മുഖത്തൊരു അങ്കലാപ്പ്. അർച്ചന അവരുടെ അടുത്തേക്ക് നടന്നു "എന്താ അമ്മേ " "മോളെ ഇതിന്റെ കൊച്ചുമോളെ സ്കൂളിൽ പോയിട്ടു വന്നപ്പോ പൊള്ളുന്ന പനി ശർത്തിക്കുകയും ചെയ്തു " അർച്ചന പെൺകുട്ടിയെ നോക്കി കിച്ചുവിന്റെ അതെ പ്രായം. അവൾ മെല്ലെ പുഞ്ചിരിച്ചു ശേഷം വൃദ്ധയോടായി പറഞ്ഞു "അയ്യോ അമ്മേ ഞാൻ ഡോക്ടർ അല്ല കമ്പ്യൂട്ടർ സ്റ്റാഫ്‌ ആണ്." "അവിടെയാണ് ഡോക്ടർ ഉള്ളത് " അപ്പുറത്തെ ചെറിയ ഒരു നില കെട്ടിടം ചൂണ്ടി പറഞ്ഞു "മോളെ അവിടെ പോയതാ അപ്പൊ നേഴ്സ് പറഞ്ഞു ഡോക്ടർ പോയന്ന് " അർച്ചന ദ്രിതിയിൽ വാച്ച് നോക്കി "അയ്യോ മണി നാലായി " അവൾ പതിയെ പുറത്തേക്കു നോക്കി. "ഭാഗ്യം ഡോക്ടർ പോയില്ല" അവരോടായി പറഞ്ഞു. ശേഷം മൂവരും അവിടേക്കു നടന്നു. വൃദ്ധയെ കണ്ടപാടെ ഹെഡ് നേഴ്സ് അല്പം ഉച്ചത്തിൽ "നിങ്ങളോടല്ലേ ഡോക്ടർ ഇല്ലന്ന് പറഞ്ഞത്. സമയം കഴിഞ്ഞു " വൃദ്ധ ദയനീയമായി അർച്ചനയെ നോക്കി.അവരുടെ കണ്ണുകൾ നിറഞ്ഞു. കുട്ടി ഇപ്പൊ വീഴും എന്ന മട്ടിൽ നില്കുന്നു. അർച്ചനയ്ക്ക് അത് സഹിക്കാൻ കഴിഞ്ഞില്ല. "ഡോക്ടർ പോയിട്ടില്ലല്ലോ. പിന്നെന്താ ഇത് 10 മിനുട്ടിന്റെ കാര്യം അല്ലെ ഉള്ളു " "ഇവിടുത്തെ കാര്യം ഞാൻ നോക്കിക്കൊള്ളാം. കമ്പ്യൂട്ടർ നോക്കുന്നോര് ആ പണി

💬 Comments

View all comments