Chapter Title : അരളിപ്പൂന്തേൻ 1 [Wanderlust]
ബാക്കി പറയാൻ എന്താ..... രണ്ട് ദിവസം മുന്നേ അവൾ എന്നെ വിളിച്ചു...
****************
: ഡാ... നീ എവിടാ
: ഞാൻ റൂമിൽ ഉണ്ടെടി.. നീ ഇന്ന് പുറത്ത് എവിടോ പോകാൻ ഉണ്ടെന്ന് പറഞ്ഞിട്ട്
: പോയി വന്നു.. അത് പറയാനാ വിളിച്ചത്
: എന്തുപറ്റി... നമുക്ക് ഇന്ന് കാണണ്ടേ. ഞാൻ കുറച്ച് കഴിഞ്ഞ് അവിടേക്ക് വരാം
: നീ ഇന്ന് വരണ്ട... ഇവിടെ കുറച്ച് റിലേറ്റിവ്സ് ഒക്കെ വന്നിട്ടുണ്ട്..
ഞാൻ ഒരു പ്രധാനപ്പെട്ട കാര്യം പറയാനാ വിളിച്ചത്
: ആ... പറയെടോ
: നിന്റെ ഉദ്ദേശം എന്താ.. നിനക്ക് എന്നെ കെട്ടാനുള്ള പ്ലാൻ ഒന്നും ഇല്ലേ.. എനിക്ക് 26 വയസായി അറിയോ..
: എടി ഞാൻ പറഞ്ഞില്ലേ ഒരു 2 വർഷം കൂടി എനിക്ക് താ.. അപ്പോഴേക്കും എന്റെ കോഴ്‌സ് തീരും.
: മണ്ണാങ്കട്ട... നിനക്ക് പ്രാന്താണ്. ഇപ്പൊ ഉള്ള ജോലിക്ക് എന്താ കുഴപ്പം. അത് കളഞ്ഞിട്ട് ഇനി പോയി എം-ടെക് എടുക്കാൻ പോവേണ്ട വല്ല കാര്യവുമുണ്ടോ... വീണ്ടും കോളജിൽ പോവാൻ കണ്ട സമയം..
: മീരാ... അങ്ങനെ പറയരുത്. അതിനാണോ ഞാൻ കഷ്ടപ്പെട്ട് നമ്മുടെ അതേ കോളേജിൽ സീറ്റ് ഒപ്പിച്ചത്..ഇത് എന്റെ വലിയൊരു സ്വപ്നം ആണ്. നിനക്കും ഇല്ലേ ആഗ്രഹങ്ങൾ, കാനഡയിൽ പോണം എന്നുള്ള നിന്റെ ആഗ്രഹം പോലെ തന്നെ എനിക്ക് വലുതാണ് എന്റെ ഇപ്പോഴത്തെ തീരുമാനം.
: എനിക്ക് ഇനിയും വീട്ടിൽ അവധി പറയാൻ പറ്റില്ല.... അതുകൊണ്ട് നീ നിന്റെ തീരുമാനം മാറ്റണം. ഇനി കോളേജിലേക്ക് ഒരു തിരിച്ചുപോക്ക് ഒന്നും വേണ്ട. നീ
💬 Comments
View all comments