Chapter Title : അരളിപ്പൂന്തേൻ 2 [Wanderlust]
ഉം… ഉം.. നടക്കട്ടെ. ഇനി എവിടേം പോണ്ട ട്ടോ…
: പിന്നെ നീ തരോ….
ഇതും പറഞ്ഞു കണ്ണടച്ചുപിടിച്ച് അവളുടെ ഒരു അടിയും പ്രതീക്ഷിച്ച് ഞാൻ നിന്നു..അവളുടെ അടിയൊന്നും വരുന്നത് കാണാഞ്ഞ് പതുക്കെ ഒരു കണ്ണ് തുറന്ന് നോക്കിയപ്പോൾ ലെച്ചു എന്റെ മുന്നിൽ തലകുനിച്ച് തൊഴുകൈയ്യോടെ നിക്കുവാണ്… എന്റെ ഗുരുവേ എന്ന ഭാവത്തിൽ… ഞാൻ പതുക്കെ അവളുടെ കയ്യിൽ കയറി പിടിച്ചു. രണ്ട് കയ്യും വകഞ്ഞു മാറ്റി അവളുടെ താടിക്ക് പിടിച്ച് മുഖം ഉയർത്തി…
: ഉണരൂ ഭക്ത്തേ… നോം അനുഗ്രഹിച്ചിരിക്കുന്നു
: പോടാ മാക്കാച്ചി….
: ലെച്ചു… ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ.. ഇത് തമാശ അല്ല
: നീ ചോദിക്ക്
: എന്തായാലും ഉത്തരം പറയണം.. പിന്നെ എന്നോട് ദേഷ്യപ്പെടാനും പാടില്ല
: നീ ചോദിക്ക് രാവണാ…
: നല്ല പേരാ നീ പറഞ്ഞത്.. രാവണൻ.
രാവണന് സീതയെ ഭയങ്കര ഇഷ്ടമായിരുന്നു… മൂപ്പര് തട്ടികൊണ്ട് പോയി തടവിൽ പാർപ്പിച്ചെങ്കിലും സീത മൈൻഡാക്കിയില്ല..അത് ചരിത്രം.
ഇനി ഈ സീതയ്ക്ക് ഈ രാവണനോട് എപ്പോഴെങ്കിലും ഇഷ്ടം തോന്നിയിട്ടുണ്ടോ എന്ന് പറ…
: ആദ്യം ഈ രാവണന് സീതയോട് എന്താ തോന്നിയതെന്ന് പറ എന്നിട്ട് ഞാൻ ബാക്കി പറയാം
: ഞാൻ പച്ചയ്ക്ക് പറയും… എന്നോട് ദേഷ്യപെടുകയൊന്നും ചെയ്യരുത്
: നീ പറ മുത്തേ…
: എനിക്ക് നിന്നെ ഭയങ്കര ഇഷ്ടാ… പക്ഷെ അത് ദിവ്യ പ്രേമം ഒന്നും അല്ല. ഇപ്പോഴത്തെ നിന്റെ ലുക്ക് കണ്ടിട്ട് തോന്നിയ…..
: ഉം.. തോന്നിയ.. ബാക്കി കൂടെ
💬 Comments
View all comments