0%

Chapter Title : അരളിപ്പൂന്തേൻ 3 [Wanderlust]

Author : wanderlust Read All Parts 6.2K

ചിക്കൻ കാല് എടുത്ത് വായിലേക്ക് വച്ച് കടിച്ചു വലിച്ച് ആസ്വദിച്ചു കഴിക്കും, അങ്ങനെ കിട്ടാത്തവർ ചിലപ്പോ ഹോട്ടലിൽ പോയി കാശുകൊടുത്ത് നല്ല മുഴുത്തത് നോക്കി കടിച്ചു പറിച്ച് നക്കിത്തുടച്ച് തിന്നും. ഇതിൽ ലെച്ചുവിന് ഇപ്പൊ എന്താ അറിയേണ്ടത്. നാണിക്കാതെ നേരിട്ട് പറയെടി പെണ്ണെ

: അപ്പൊ നീയും ഇതുപോലെ കാശുകൊടുത്ത് വാങ്ങാറുണ്ട് അല്ലെ…

: ഒരിക്കൽ വാങ്ങി, അത് ഞാൻ നിനക്ക് കാണിച്ചു തന്നതല്ലേ, ഇനി വാങ്ങേണ്ട ആവശ്യം ഇല്ലല്ലോ ഞാൻ വീട്ടിൽ തന്നെ ബിരിയാണിച്ചെമ്പ് തുറന്നില്ലേ …

: എന്നാലും പാച്ചു എന്നെ പറ്റിച്ചില്ലേ… സംസാരിച്ചോണ്ട് ഇരിക്കുമ്പോ അറിയാതെ കൈ തട്ടി വീഡിയോ ഓൺ ആയി. ഞാൻ കണ്ടു… (ലെച്ചുവിന്റെ കണ്ണ് വീണ്ടും നിറയാൻ തുടങ്ങി..ഇനിയും കരയാൻ വിട്ടാൽ ശരിയാവില്ല..)

: എന്റെ ലച്ചൂ… ഇത് നിനക്ക് ഒന്ന് തിരിച്ച് ചിന്തിച്ചൂടെ. അപ്പൊ പാച്ചുവും ഇതുപോലെ കണ്ണ് നിറയ്ക്കില്ലേ… പാച്ചു എന്നോട് പറഞ്ഞിട്ടുണ്ട് അവന്റെ ഓരോ കാര്യങ്ങളും. അവനും ഉണ്ടാവില്ലേ ആഗ്രഹങ്ങൾ. അതിലിപ്പോ എന്താ തെറ്റ്, നിനക്ക് എന്നെ കിട്ടിയതുപോലെ അവന് ആരെയും കിട്ടാത്തതുകൊണ്ട് അവൻ ഇടയ്ക്ക് ഇതുപോലെ പോകുന്നു. ഒരുകണക്കിന് നോക്കിയാൽ പാച്ചു ചെയ്യുന്നതല്ലേ കുറച്ചുകൂടി നല്ലത്. അവൻ ആരെയും മനസ്സിൽ കൊണ്ടുനടക്കുന്നില്ലല്ലോ, ആവശ്യത്തിന് മാത്രം പോകുന്നു, അല്ലാതെ ആരുമായും ഒരു മാനസീക ബന്ധവും ഇല്ല. അവന്റെ മനസ്സിൽ മുഴുവൻ നീ മാത്രമാണ്. അതെനിക്ക് മനസിലായതാണ്. ലീവിന് വരൻ പറ്റാത്തതിൽ അവനുള്ള ആകെ വിഷമം നിന്നെ കാണാൻ പറ്റില്ലല്ലോ എന്നാണ്.

: ശരിയാ അല്ലെ… ഞാനും ഇത് ആലോചിച്ചു. അതാ പെട്ടെന്ന് കരച്ചിൽ നിർത്തിയത്

💬 Comments

View all comments