Chapter Title : അരളിപ്പൂന്തേൻ 4 [Wanderlust]
ഒരാളെ നല്ലതുപറയുന്നത് ഞാൻ ഇതുവരെ കേട്ടിട്ടില്ല… നിന്നെ നോക്കുന്ന ചെക്കന്മാരെ മൊത്തം നിനക്ക് പുച്ഛമല്ലേ.. ആദ്യായിട്ടാണല്ലോ ഒരുത്തനെപ്പറ്റി നല്ലത് പറഞ്ഞത്. അതുകൊണ്ട് ചോദിച്ചതാ
: ആണോ… ഒന്ന് മിണ്ടാതെ പോയെ… മോളെ വഴിതെറ്റിച്ചേ അടങ്ങൂ അല്ലെ
: നീ നോക്കിക്കോടി… കേട്ടെടുത്തോളം നല്ല പയ്യനാ. പിന്നെ ആവശ്യത്തിലധികം സ്വത്തും ഉണ്ട്. കാണാനും ഗ്ലാമർ ആണ്. ഞാൻ അച്ഛനോട് പറയട്ടെ
: അങ്ങനെ സ്വത്തും പണവും നോക്കിയിട്ട് ആരും എനിക്കുവേണ്ടി ചെറുക്കനെ തിരയണ്ട. എനിക്ക് ഇഷ്ടപെട്ട ആളെ ഞാൻ കണ്ടെത്തും. അപ്പൊ കെട്ടിച്ചുതന്നാൽ മതി… ഇനി എന്റെ ഇന്ദിരമോള് പോയേ. ഗുണ്ടാ രാജീവൻ കാത്തിരിപ്പുണ്ടാവും…
: ഓഹ്… അത് ഇരുന്നാലും ഇല്ലേലും ഒക്കെ കണക്കാ…
: അയ്യേ… നാണമില്ലല്ലോ. മോളോടാ പറയുന്നെന്നുള്ള വിചാരം പോലും ഇല്ല
: ഇതിലൊക്കെ എന്താ നാണിക്കാൻ. നാണിച്ചിരുന്നെങ്കിൽ നിന്നെപോലൊന്ന് ഉണ്ടാവുമായിരുന്നോ…
: എന്റെ ഗുരുവേ… തൊഴുതിരിക്കുന്നു. ഗുഡ് നൈറ്റ്. ഉമ്മ
ഇന്ദിര പോയിക്കഴിഞ്ഞും തുഷാരയുടെ കണ്ണുകൾ ആ ഫോട്ടോയിലേക്ക് തന്നെ തറച്ചുനിന്നു. മാമാറിമാറി ഓരോ ഫോട്ടോ കാണുമ്പോഴും അവൾ മനസുകൊണ്ട് എത്രയോ തവണ പശ്ചാത്തപിച്ചുകൊണ്ടിരുന്നു. ഒരുപാട് പേരോട് മോശമായും അഹങ്കാരത്തോടെയും പെരുമാറിയിട്ടുണ്ടെങ്കിലും, ഇതുവരെ അവരെയാരെയും ഒരുകൂട്ടം ആളുകൾക്ക് മുന്നിൽവച്ച് നാണംകെടുത്തുന്ന പ്രവർത്തി തന്നിൽ നിന്നും ഉണ്ടായിട്ടില്ലല്ലോ എന്നോർക്കുമ്പോൾ അവളുടെയുള്ളിൽ ഞാൻ എന്ന മനുഷ്യജീവി വേറിട്ടുനിന്നു. മനസ്സിൽ ഒരുപാട് തവണ മാപ്പ് എന്ന രണ്ടക്ഷരം ഉരുവിട്ടെങ്കിലും അവളുടെ മനസ് അസ്വസ്ഥമാണ്. അമ്മ പറഞ്ഞ വാക്കുകളും എന്റെ ആ സമയത്തുള്ള മൃദു സമീപനവും, മധുര പ്രതികാരവും എല്ലാം ഓർക്കുമ്പോൾ തുഷാരയുടെ കണ്ണുകൾ വീണ്ടും വീണ്ടും എന്നെ
💬 Comments
View all comments