0%

Chapter Title : അരളിപ്പൂന്തേൻ 4 [Wanderlust]

Author : wanderlust Read All Parts 8.7K

രാത്രി ഏതെങ്കിലും ഫോൺ വന്നാൽ അവൾ ഇങ്ങനാണ്. കാരണം ആർക്കും സംശയത്തിന് ഇടകൊടുക്കരുതല്ലോ…

: ഹലോ……ഹലോ… ഇതെന്തുപറ്റി ഒന്നും മിണ്ടുന്നില്ലല്ലോ.. ആരെങ്കിലും നമ്പർ മാറി വിളിച്ചതായിരിക്കുമോ.. ( ഞാൻ സ്വയം ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോഴേക്കും വിക്കി വിക്കിയുള്ള ഒരു കിളിനാദം കേട്ടുതുടങ്ങി..)

: ഹ…ഹലോ

: ആരാ ഇത്.. മനസിലായില്ലല്ലോ

: ഞ…. ഞാൻ തുഷാരയാണ് ( മടിച്ചു നിന്ന അവൾ പെട്ടെന്ന് ധൈര്യം സംഭരിച്ച് പറഞ്ഞതുപോലുണ്ട്. പേര് കേട്ടപ്പോഴേ എനിക്ക് ആളെ പിടികിട്ടി, പിന്നെ ആ ശബ്ദവും മനസ്സിൽ തന്നെ ഉണ്ടല്ലോ..അങ്ങനെ മറക്കാൻ പറ്റുമോ.. )

: ഏത് തുഷാര… എന്നെ എങ്ങനെ അറിയാം

: നമ്മൾ ഒരേ കോളേജിലാ…

: ഓക്കേ…എനിക്ക് ഇപ്പഴും ആളെ മനസിലായില്ല, എന്റെ നമ്പർ എങ്ങനെ കിട്ടി

: പെൺകുട്ടി ഒന്നും അല്ലല്ലോ… അപ്പൊ നമ്പർ ഒക്കെ കിട്ടാൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.

: ഓഹ്… എന്താ ഇപ്പൊ വിളിച്ചത്

: നിങ്ങൾക്ക് ശരിക്കും ആളെ മനസിലാവാഞ്ഞിട്ടാണോ അതോ പൊട്ടൻ കളിക്കുവാണോ… അതെന്തെങ്കിലും ആവട്ടെ, ഞാൻ ഇന്ന് നിങ്ങളോട് കുറച്ച് മര്യാദ വിട്ട് പെരുമാറി, അതുകൊണ്ട് വിളിച്ചതാ..

: പൊട്ടൻ കളിച്ചതുതന്നാ .. കാരണം ഓരോ ആൾക്കും അർഹിക്കുന്ന ഓരോ രീതി ഇല്ലേ.. അങ്ങനെ കണ്ടാൽ മതി.

ഇനി കാര്യം പറ… സോറി പറയാൻ വിളിച്ചതാണോ

: ആ… അല്ല,

സോറി,,, ഉം… കിട്ടിയതുതന്നെ.. ഇനി നമ്മൾ തമ്മിൽ ഒരു പ്രശ്നത്തിന് എനിക്ക് താത്പര്യമില്ലെന്ന് പറയാൻ വിളിച്ചതാ. ടീച്ചർ പറഞ്ഞ് നിങ്ങളുടെ കാര്യങ്ങൾ ഒക്കെ എനിക്കറിയാം. അതുകൊണ്ട് ഇന്ന് ഉണ്ടായ സംഭവം

💬 Comments

View all comments