Chapter Title : അരളിപ്പൂന്തേൻ 4 [Wanderlust]
തുടങ്ങിയപ്പോൾ അവളുടെ നമ്പർ വാങ്ങിച്ചിട്ട് വീട്ടിൽ പോയിട്ട് വിളിക്കാം എന്നും പറഞ്ഞാണ് പ്രിൻസി കളമൊഴിഞ്ഞത്. ഇനി ഫോണിൽ കൂടി ഭരണിപ്പാട്ട് പാടുമോ എന്തോ….
മീരയെക്കുറിച്ചുള്ള പ്രിൻസിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ അവളോട് എല്ലാം തുറന്ന് പറയേണ്ടി വന്നു.
: വൗ…. സൂപ്പർ മച്ചാ. അല്ലേലും നിനക്ക് കുറച്ച് അഹങ്കാരം കൂടുതൽ ആയിരുന്നു. എന്തായിരുന്നു രണ്ടിന്റെയും ഒലിപ്പിക്കൽ…
: ആ… അത് പോയി.. പിന്നെ നിന്റെ വിശേഷം പറ. ഭർത്താവ് എന്താ പരിപാടി
: എന്ത് വിശേഷം, നല്ലതെന്നെ, ചേട്ടായി ഇപ്പൊ ചെന്നൈയിൽ ആണ്. ഈ അടുത്ത ട്രാൻസ്ഫർ ആയത്.
: ട്രാൻസ്ഫറാ… എന്താ ജോലി, ആർമി ആണോ
: അല്ലടാ ബാങ്കിലാ..
: ഓഹ്.. അപ്പൊ കാര്യങ്ങളൊന്നും നടക്കുന്നുണ്ടാവില്ല അല്ലേ…
: പോടാ പോടാ… നീ ഇങ്ങനൊക്കെ പറയോ. നീ മിസ്റ്റർ പെർഫെക്റ്റ് ആയിരുന്നല്ലോ
: പറയുക മാത്രമല്ലെടി… വേണേൽ ചെയ്യാനും ഒരുക്കമാട്ടോ…
: തെണ്ടി… നീ എന്നെ ബസ് സ്റ്റോപ്പ് വരെ ആക്കിയേ. ആ ബസ് പോയാൽ പിന്നെ അവിടെ പോസ്റ്റാവും
: അവസാനം പിള്ളേര് വല്ലതും പറഞ്ഞുണ്ടാക്കുമോ…
: എനിക്കില്ലാത്ത നാണക്കേട് എന്തിനാ ചക്കരേ നിനക്ക്… നീ വണ്ടിയെഡ് മോനെ ദിനേശാ
പ്രിൻസി ബൈക്കിന്റെ പുറകെ കയറി തോളിൽ കൈയ്യുംവച്ച് കൂളായിട്ട് ഇരുന്നു. ബസ് സ്റ്റോപ്പിൽ എത്തിയതും അവളുടെ ബസ് വന്നതും ഒരുമിച്ചാണ്. അവൾ ടാറ്റയും പറഞ്ഞ് കയറിപോകുന്നത് കണ്ട പിള്ളേരൊക്കെ എന്നെയും അവളെയും മാറിമാറി നോക്കുന്നുണ്ട്. ഇത്ര പെട്ടെന്ന് ടീച്ചറെ വളച്ചെടുത്തോ എന്ന ഭാവം ആയിരിക്കും…. എല്ലാവരും എന്നെ നോക്കി ചിരിക്കുകയും പരിചയം നടിക്കുകയും
💬 Comments
View all comments