Chapter Title : അരളിപ്പൂന്തേൻ 4 [Wanderlust]
തകർത്തു. ഇനിയും വണ്ടിയെടുത്തില്ലെങ്കിൽ ഒരൊറ്റ ബസ്സുപോലും ഇതിലൂടെ മര്യാദയ്ക്ക് ട്രിപ്പ് നടത്തില്ലെന്ന് കോളേജ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മുഴുവൻ ഒറ്റ കെട്ടായി നിലപാടെടുത്തപ്പോൾ വേറെ വഴിയില്ലാതെ അവർക്ക് സമരം പിൻവലിക്കേണ്ടി വന്നു. റൂട്ട് ക്ലിയർ ആക്കിയെങ്കിലും പോലീസ് വണ്ടി വെറുംകൈയോടെ തിരിച്ചു പോയില്ല പോയില്ല. രാജനും ദാസനും ബൊലേറോയുടെ പുറകിൽ ചോരയൊലിപ്പിച്ചുകൊണ്ട് ഞങ്ങളെ നോക്കിയിരുന്നു. അവര് രാജകീയമായി പോലീസ് അകമ്പടിയോടെ പോയപ്പോൾ ഞങ്ങൾ അഞ്ചുപേർ ബൈക്കിൽ പോലീസുവണ്ടിക്ക് എസ്കോർട്ടുപോയി…. പിന്നെ ഒന്നും പറയണ്ട. എന്റമ്മോ… പോലീസുകാരുടെ നല്ല മുട്ടൻ ഇടി കിട്ടി. പക്ഷെ തലതല്ലി വീണ പെണ്ണ് കേസിനുപോയാൽ കുടുങ്ങുമെന്ന് മനസിലായ ഇല്ലിക്കൽ ടീം അവർക്ക് കേസൊന്നും ഇല്ലെന്ന് പറഞ്ഞ് തടിയൂരി. പാവം ദാസപ്പന്റെ മൂക്കിന്റെ പാലവും രാജപ്പന്റെ വാരിയെല്ലും ചെറുതായൊന്ന് ഒടിഞ്ഞത് മിച്ചം. അവർക്ക് മാത്രമല്ല കേട്ടോ. ഞങ്ങൾക്കും കിട്ടി. പക്ഷെ ചതവൊന്നും ഉണ്ടായില്ല. ദേഹത്ത് അവിടവിടെ ചുവന്നിട്ടുണ്ടായിരുന്നു. പിന്നെ റോഡിൽ വീണ് തിരഞ്ഞതിന്റെ ചെറിയ സ്ക്രാച്ചുകളും… അന്ന് ഇല്ലിക്കൽ രാജീവൻ സ്റ്റേഷനിൽ വന്നപ്പോഴാണ് അവിടുന്നൊരു പോലീസുകാരൻ പറയുന്നത് കേട്ടത് കവലമുക്കിലെ പിള്ളേരാ. ഇനി ഒരു പ്രശ്‌നത്തിന് പോണ്ടെന്ന്.. കാരണം ഞങ്ങൾക്ക് കൊണ്ടും കൊടുത്തും നല്ല ശീലമുള്ളതാ..
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ നീതുവിന്റെ ഒരു ചോദ്യം….
: അപ്പൊ ഇവളെ നിനക്ക് മുന്നേ അറിയാം അല്ലെ…
: പോടീ… ഞാൻ ഇന്നലെ ഏതാ ഈ ഇല്ലിക്കൽ രാജീവൻ എന്ന് അന്വേഷിച്ചപ്പോൾ കിച്ചാപ്പിയ പറഞ്ഞത് നമ്മുടെ പഴയ ബസ് കേസിലെ ടീം ആണെന്ന്. എനിക്ക് അയാളെ കണ്ടു പരിചയം പോലും ഇല്ല. അന്ന് അവിടുന്ന് ഒരു പോലീസുകാരൻ ഇയാളോട് സംസാരിക്കുന്ന
💬 Comments
View all comments