Chapter Title : അരളിപ്പൂന്തേൻ 4 [Wanderlust]
ബസുകാർക്ക് തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറാൻ തുടങ്ങിയത്. സ്റ്റോപ്പിൽ നിർത്താതെ വിദ്യാർത്ഥികളെ ബസിൽ കയറ്റാതെ പോകുന്ന അവരെക്കുറിച്ച് നിരവധി ആളുകൾ പരാതി പറഞ്ഞതനുസരിച്ച് ഒരു ദിവസം ഞങ്ങൾ ബസ് തടഞ്ഞു. അന്ന് നിർബന്ധപൂർവം ബസിലേക്ക് കുട്ടികളെ കയറ്റികൊണ്ടിരിക്കുമ്പോൾ ഇത്രയും മതിയെന്നും പറഞ്ഞ് ഡ്രൈവർ എഴുന്നേറ്റ് വന്ന് ഒരു പെൺകുട്ടിയെ പിടിച്ചു തള്ളി. ആ തള്ളലിൽ റോഡിലേക്ക് തലയടിച്ചു വീണ അവളെ ആശുപത്രിയിലേക്ക് മാറ്റി. ആ രോഷത്തിൽ കിച്ചാപ്പി ഡ്രൈവറെ വലിച്ച് പുറത്തിട്ട് മുഖമടച്ചൊന്ന് കൊടുത്തു. പുറകിൽ നിന്നും ഓടി വന്ന കിളി കിച്ചാപ്പിയെ പിടിച്ചു തള്ളിയതും ഞാൻ അയാളെ കയറി തല്ലി.നല്ല പൊരിഞ്ഞ അടി. നിലത്ത് വീണുരുണ്ട് ഷർട്ടൊക്കെ കീറി തനി നാടൻ തല്ല്. ഒരുതവണ ദാസപ്പന്റെ മുകളിൽ കയറി ഇരിക്കാൻ കിട്ടിയ അവസരത്തിൽ അയാളുടെ മൂക്ക് ഇടിച്ചു പൊട്ടിച്ചു. സംഭവമറിഞ്ഞ് അവിടേക്ക് ഇരച്ചെത്തിയ വിദ്യാർത്ഥികളെ കണ്ട് ബസ്സുകാർ അമ്പരന്ന് നിന്നപ്പോഴാണ് ഡ്രൈവർ വണ്ടിയെടുത്ത് റോഡിന് കുറുകെ ഇട്ടതും ബസ്സുകാർ മുഴുവൻ സമരത്തിലേക്ക് നീങ്ങിയതും. മെയിൻ റോഡ് മുഴുവൻ ബ്ലോക്ക് ചെയ്തുള്ള അവരുടെ സമരത്തിൽ പോലീസ് ഇടപെട്ടു. യൂണിയൻ നേതാക്കൾ വന്നു. അപ്പോഴേക്കും റൂട്ടിൽ ഓടുന്ന നിരവധി ബസ്സുകൾ വരിവരിയായി ഒതുക്കിയിട്ടു. എന്നെയും കിച്ചാപ്പിയെയും അറസ്റ്റ് ചെയ്യാതെ ബസ് മാറ്റില്ലെന്ന വാശിയിൽ ആയി രാജപ്പനും ദാസപ്പനും. പക്ഷെ അതിനെതിരെ വിദ്യാർഥികൾ സംഘടിച്ചു. നൂറുകണക്കിന് വിദ്യാർഥികൾ ഞങ്ങൾക്ക് പിന്നിൽ അണിനിരന്നു. അവസാനം പോലീസിന്റെ ഇടപെടലും ഫലിക്കില്ലെന്ന് കണ്ടപ്പോൾ ഞങ്ങൾ ഒരു അറ്റകൈ പ്രയോഗം എടുത്തു. ഇല്ലിക്കൽ മോട്ടോഴ്സിന്റെ ചില്ലിൽ തുടങ്ങി, പുറകിൽ നിർത്തിയിട്ട മൂന്ന് ബസ്സുകളുടെ ചില്ലും അടിച്ചു
💬 Comments
View all comments