0%

Chapter Title : അരളിപ്പൂന്തേൻ 4 [Wanderlust]

Author : wanderlust Read All Parts 8.7K

രീതിയിൽ നീതു അന്ധാളിച്ചു നിന്നു.

: അല്ല പ്രവി… നീ എന്താ അവള് വന്ന് എണീക്കാൻ പറഞ്ഞ ഉടനെ പേടിച്ചുപോയോ..

: എന്റെ ബ്രോ… അത് ഏതോ പ്രത്യേക സാഹചര്യത്തിൽ ഉണ്ടായിപ്പോയ ഡ്രാഗൺ കുഞ്ഞാണ്. എപ്പോഴാ തീതുപ്പുക എന്നൊന്നും പറയാൻ പറ്റില്ല. അതാ ഞാൻ പെട്ടെന്ന് സ്കൂട്ടായത്..

: അങ്ങനല്ലെടാ… അവള് നമ്മൾ വിചാരിച്ചപോലല്ല. ഒരു പിടി തരാത്ത ഐറ്റം ആണ്. അവൾ അവസാനം പറഞ്ഞത് ശരിയല്ലേ.. ഒരു കാലിച്ചായയുടെ വിലപോലും ഞാൻ കൊടുത്തില്ലല്ലോ.. പക്ഷെ അതുകഴിഞ്ഞിട്ട് എന്തോ ഒരു ഭീഷണി കൂടി മുഴക്കി. ഇതൊരു തലവേദന ആയല്ലോ

: ചുരുക്കി പറഞ്ഞാൽ ഉപദേശവും ഊമ്പലും ഒരുമിച്ചുള്ള ഐറ്റം…

: അല്ല ബ്രോ… എന്താ ഈ കവലമുക്കിലെ ടീം..

: അതൊരു വലിയ സംഭവാ…

നീതുവിന്റെ ചോദ്യം പഴ ഓർമകളിലേക്ക് എന്നെ കൂട്ടികൊണ്ടുപോയി… അന്നൊരു ബുധനാഴ്ച ആയിരുന്നു… അല്ലേൽ വേണ്ട തള്ളാണെന്ന് വിചാരിക്കും. ഏതോ ഒരു ദിവസം. വൈകുന്നേരം കോളേജ് പിള്ളേരെ കയറ്റാൻ ബസ്സുകാർക്കൊക്കെ ഭയങ്കര മടിയായിരുന്നു. അന്ന് ഞങ്ങൾക്കിവിടെ ഒരു ടീമുണ്ട്. ഈ നാട്ടുകാരായ കിച്ചാപ്പിയും ഞാനും നയിക്കുന്ന ടീം. ഞങ്ങളാണ് അന്നത്തെ കോളേജ് രാഷ്ട്രീയം നിയന്ത്രിച്ചിരുന്നത്. മത്സരിച്ച എല്ലാ സീറ്റിലും വിജയം കരസ്ഥമാക്കുന്ന ഒരു പാർട്ടി മാത്രമേ അന്ന് കോളേജിൽ ഉള്ളു. അത് ഞങ്ങളുടെ പ്രസ്ഥാനം ആയിരുന്നു. പക്ഷെ ഞങ്ങൾ ഒരിക്കലും പാർട്ടിയുടെ പേരിൽ ചേരിതിരിഞ്ഞ് അടിയുണ്ടാക്കിയിട്ടില്ല. നല്ലൊരു രാഷ്ട്രീയ സൗഹൃദം ഞങ്ങൾ എല്ലാ സംഘടനകളുമായി വച്ചുപുലർത്തിയിരുന്നു. വിദ്യാർത്ഥികളുടെ ന്യായമായ ഏത് ആവശ്യത്തിനും ഞങ്ങൾ ഒറ്റകെട്ടായി നിന്ന കാലം. അങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് ഇല്ലിക്കൽ

💬 Comments

View all comments