Chapter Title : അരളിപ്പൂന്തേൻ 4 [Wanderlust]
വിറ്റോ… ഇപ്പൊ ഈ റൂട്ടിലൊന്നും കാണാറില്ല
: ഓഹ്… അപ്പൊ എന്നെകുറിച്ച് മുഴുവൻ അന്വേഷിച്ചറിഞ്ഞിട്ടുണ്ട് അല്ലെ
: പഴയ ഡ്രൈവർ രാജനോടും കിളി ദാസനോടും പോയി പറ, ചുണയുണ്ടെങ്കിൽ കവലമുക്കിലെ പിള്ളേരോട് മുട്ടിനോക്കാൻ.
: ഡ്രൈവറോ… ആരുടെ കാര്യമാ ഈ പറയുന്നേ
: ഇന്ന് നിന്റെ അപ്പന്റെ ഇടവും വലവും നടക്കുന്നില്ലേ… രാജപ്പനും ദാസപ്പനും. അവരോട് ചോദിച്ചാൽ മതി. ചിലപ്പോ പേരൊന്നും ഓർമ കാണില്ല പക്ഷെ കവലമുക്കിലെ പിള്ളേരെന്ന് പറഞ്ഞാൽ അറിയും.
… എന്ന വിട്ടോ. പോകുമ്പോ ആ ചായേടെ കാശ് കൊടുക്കാൻ മറക്കണ്ട.
: ഞാൻ ഇന്നലെ അൽപ്പം ചൂടായി സംസാരിച്ചുപോയി. ക്ലാസ്സിൽ എല്ലാവരുടെയും മുന്നിൽവച്ച് അങ്ങനെ പറഞ്ഞത് നിങ്ങൾക്ക് വലിയ നാണക്കേടുണ്ടാക്കി എന്നൊക്കെ അറിയാം. സോറി പറഞ്ഞ് ശീലമില്ല, അതുകൊണ്ട് അതൊന്നും പ്രതീക്ഷിക്കണ്ട. പക്ഷെ ചെയ്ത തെറ്റ് എനിക്ക് ബോധ്യമായി, അതിന് ഞാൻ പശ്ചാത്തപിക്കുകയും ചെയ്തു. ഇത് പറയാനാ വന്നത്. പിന്നെ ഒന്നുകൂടി, ഒരു പെണ്ണ് വന്ന് മുന്നിലിരുന്നിട്ട് അവൾക്ക് കുടിച്ചു തീരാറായ ഒരു ചായയുടെ വിലപോലും കൽപ്പിക്കാത്ത നിങ്ങളെ കുറിച്ചാണോ ടീച്ചർ ഇന്നലെ വാതോരാതെ സംസാരിച്ചത്.. സ്ത്രീകളോട് മാന്യമായിട്ടേ പെരുമാറൂ, പരാക്രമം സ്ത്രീകളോടല്ല എന്നൊക്കെയായിരുന്നല്ലോ തള്ള്.. എന്റെ വില ഞാൻ മനസിലാക്കി തരാട്ടോ… ചെവിയിൽ നുള്ളിക്കോ.
ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപ് തുഷാര എഴുന്നേറ്റ് പോയി. പോകുന്നവഴി അവൾ കൗണ്ടറിൽ ബില്ലും അടച്ചിട്ട് എന്നെയും ചൂണ്ടിക്കാണിച്ചിട്ട് വിദൂരതയിലേക്ക് മറഞ്ഞു. തുഷാര പോയ ഉടനെ നീതുവും പ്രവിയും തിടുക്കത്തിൽ എന്റെ അടുത്തേക്ക് വന്നു. രണ്ടുപേരുടെയും സംഭാഷണങ്ങൾ അതുപോലെ അവർക്ക് പറഞ്ഞുകൊടുത്തു.. ഇതെന്ത് പെണ്ണാ എന്ന
💬 Comments
View all comments